ന്യൂയോര്‍ക്ക് അതിരൂപത ലൈംഗികപീഡനത്തിന്റെ ഇരകള്‍ക്കായി ചെലവഴിച്ചത് 40 മില്യന്‍ ഡോളര്‍

ന്യൂയോര്‍ക്ക് അതിരൂപത ലൈംഗികപീഡനത്തിന്റെ ഇരകള്‍ക്കായി ചെലവഴിച്ചത് 40 മില്യന്‍ ഡോളര്‍

ന്യൂയോര്‍ക്ക്: കത്തോലിക്കാ അതിരൂപതയായ ന്യൂയോര്‍ക്ക് അതിരൂപത വൈദികരുടെ ലൈംഗികപീഡനത്തിന്റെ ഇരകള്‍ക്കായി ചെലവഴിച്ചത് ഏകദേശം 40 മില്യന്‍ ഡോളര്‍. ഇരുനൂറോളം ഇരകള്‍ക്ക് വേണ്ടിയാണ് രൂപത ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നല്കിയത്.

ഇത് സംബന്ധിച്ച് അതിരൂപത വാര്‍ത്ത പ്രസിദ്ധീകരിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു. ഇത്തരമൊരു ഭീകരതയോട് എങ്ങനെ പ്രതികരിക്കാം എന്നതിന് സഭ നല്ലൊരു മാതൃകയായി മാറിയിരിക്കുകയാണ് എന്നും പത്രക്കുറിപ്പ് പറയുന്നു. പല ഇരകളും രൂപതയോട് തങ്ങളെ സഹായിച്ചതിന്റെ പേരില്‍ നന്ദി അറിയിച്ചിട്ടുമുണ്ട്.

2016 ഒക്ടോബറില്‍ കര്‍ദിനാള്‍ തിമോത്തി ഡോളനാണ് ഇരകളെ സഹായിക്കാനായി സാമ്പത്തികസഹായം വാഗ്ദാനം ചെയ്തത്.

You must be logged in to post a comment Login