നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​ത നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​ത നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

നെ​​​ടു​​​മ​​​ങ്ങാ​​​ട്: ബോ​​​ണ​​​ക്കാ​​​ട് കു​​​രി​​​ശു​​മ​​​ല​​​യി​​​ലെ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലും ക്രൈ​​​സ്ത​​​വ​​​രോ​​​ടു സ​​​ർ​​​ക്കാ​​​ർ കാ​​​ണി​​​ക്കു​​​ന്ന അ​​​വ​​​ഗ​​​ണ​​​ന​​​യി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ചു നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​യി​​​ലെ വി​​​ശ്വാ​​​സി​​​ക​​​ൾ നെ​​​ടു​​​മ​​​ങ്ങാ​​​ട്, കാ​​​ട്ടാ​​​ക്ക​​​ട,നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും ന​​​ട​​​ത്തി. മാ​​​ർ​​​ച്ച് നെ​​​ടു​​​മ​​​ങ്ങാ​​​ട് താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സി​​​ലേ​​​ക്ക് നീ​​​ങ്ങി​​​യ​​​പ്പോ​​​ൾ ക​​​ച്ചേ​​​രിന​​​ട​​​യി​​​ൽ പോ​​​ലീ​​​സ് ത​​​ട​​​ഞ്ഞു. ഇ​​​തു സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ചു. മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ളു​​​മാ​​​യി വി​​​ശ്വാ​​​സി​​​ക​​​ൾ മു​​​ന്നോ​​​ട്ടു​​നീ​​​ങ്ങി​​​യ​​​പ്പോ​​​ൾ അ​​​തു ത​​​ട​​​യാ​​​ൻ ക​​​ഴി​​​യാ​​​തെ പോ​​​ലീ​​​സ് ബു​​​ദ്ധി​​​മു​​​ട്ടി. പി​​​ന്നീ​​​ട് സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി വി​​​ശ്വാ​​​സി​​​ക​​​ൾ റോ​​​ഡി​​​ൽ കു​​​ത്തി​​​യി​​​രു​​​ന്നു . സ്‌​​​ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ നൂ​​​റു ക​​​ണ​​​ക്കി​​​ന് വി​​​ശ്വാ​​​സി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​താ ബി​​​ഷ​​​പ് ഡോ. ​​​വി​​​ൻ​​​സെ​​​ന്‍റ് സാ​​​മു​​​വ​​​ൽ ധ​​​ർ​​​ണ ഉ​​​ദ്‌​​​ഘാ​​​ട​​​നം ചെ​​​യ്തു . നീ​​​തി​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള സ​​​ഹ​​​ന​​​സ​​​മ​​​ര​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. അ​​​ത് അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ത​​​ട​​​യാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ച്ചാ​​​ൽ ക​​​ന​​​ത്ത വി​​​ല ന​​​ൽ​​​കേ​​​ണ്ടി വ​​​രും. ബോ​​​ണ​​​ക്കാ​​​ട് ആ​​​രാ​​​ധ​​​നാ സ്വാ​​​ത​​​ന്ത്ര്യം പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ വി​​​ഭാ​​​ഗം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഡോ.​​​വി​​​ൻ​​​സെ​​​ന്‍റ് സാ​​​മു​​​വ​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മോ​​​ൺ. റൂ​​​ഫ​​​സ് പ​​​യ​​​സ് ലീ​​​ൻ, ഫാ. ​​​ഡെ​​​ന്നി​​​സ് കു​​​മാ​​​ർ, കു​​​രി​​​ശു​​​മ​​​ല റെ​​​ക്ട​​​ർ ഫാ. ​​​ഡെ​​​ന്നി​​​സ് മ​​​ണ്ണൂ​​​ർ, നെ​​​ടു​​​മ​​​ങ്ങാ​​​ട് ഫൊറോ​​​ന വി​​​കാ​​​രി ഫാ. ​​​ജോ​​​സ​​​ഫ് രാ​​​ജേ​​​ഷ്, ഫാ. ​​​അ​​​നൂ​​​പ്, അ​​​ൽ​​​ഫോ​​​ൻ​​​സ, ബി​​​ജു, സു​​​ന്ദ​​​ർ രാ​​​ജ്, ജി​​​ല്ലാ​​​പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗം ആ​​​നാ​​​ട് ജ​​​യ​​​ൻ, ഫാ.​​​ഷാ​​​ജി​​​കു​​​മാ​​​ർ, ബ​​​ർ​​​ണാ​​​ഡ്, ശോ​​​ഭ​​​ന​​​ൻ , എ​​​ഫ്.മോ​​​ഹ​​​ന​​​ൻ, ദേ​​​വ​​​രാ​​​ജ് , ബൈ​​​ജു, ഫ്രാ​​​ൻ​​​സി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

You must be logged in to post a comment Login