നിക്കരാഗ്വയില്‍ രണ്ടു ദേവാലയങ്ങള്‍ തകര്‍ത്തു

നിക്കരാഗ്വയില്‍ രണ്ടു ദേവാലയങ്ങള്‍ തകര്‍ത്തു

നിക്കരാഗ്വ: നിക്കരാഗ്വ രൂപതയിലെ രണ്ട് ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ട നിലയില്‍. സഭയും പ്രസിഡന്റ് ഡാനിയേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ ദേവാലയം തകര്‍ക്കപ്പെട്ടത് ഉത്കണ്ഠ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

ജൂലൈ 20, ജൂലൈ 22 തീയതികളില്‍ യഥാക്രമം ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മ്മല്‍, സെന്റ് മാര്‍ക്ക് ദ ഇവാഞ്ചലിസ്റ്റ് എ്ന്നീ ദേവാലയങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്‌ക്രാരി എടുത്തുകൊണ്ടുപോയിയെങ്കിലും പിന്നീട് കണ്ടെത്തി. സൗണ്ട് സിസ്റ്ററം, നേര്‍ച്ചപ്പെട്ടി എന്നിവ കണ്ടെടുക്കപ്പെട്ടിട്ടില്ല.

ജനാല തകര്‍ക്കപ്പെട്ടതിന്റെ ചിത്രം ഫേസ്ബുക്ക ്‌പോസ്റ്റ് വഴി പള്ളി അധികാരികളാണ് പുറംലോകത്തെ അറിയിച്ചത്. രാജ്യത്ത് നിലനില്ക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ എട്ട് കത്തോലിക്കാ ദേവാലയങ്ങളാണ് തകര്‍ക്കപ്പെട്ടത്.

 

You must be logged in to post a comment Login