ദേവാലയത്തില്‍ സൈന്യത്തിന്റെ വെടിവയ്പ്, മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി സൈന്യത്തിന് മുമ്പില്‍ ജപമാല പ്രാര്‍ത്ഥന

ദേവാലയത്തില്‍ സൈന്യത്തിന്റെ വെടിവയ്പ്, മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി സൈന്യത്തിന് മുമ്പില്‍ ജപമാല പ്രാര്‍ത്ഥന

നിക്കരാഗ്വ: പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടേഗയുടെ ഏകാധിപത്യഭരണത്തിനെതിരെ നാഷനല്‍ ഓട്ടോണമസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തിന് നേരെ സൈന്യത്തിന്റെ വെടിവയ്പ്.

വെടിവയ്പില്‍ 200 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്ക്കുകയും രണ്ടുപേര്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു. ജീവരക്ഷാര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ സമീപത്തുകണ്ട പള്ളിയിലേക്ക് ഓടിക്കയറി. പള്ളിയില്‍ കയറിയും സൈന്യം വെടിവച്ചു. ഇതോടെ അന്തരീക്ഷം കൂടുതല്‍ സംഘര്‍ഷഭരിതമായി.

പള്ളിയിലേക്ക് കൂടുതല്‍ സൈന്യം കടന്നുവരുന്നത് കണ്ടപ്പോള്‍ അവരുടെ മുമ്പിലേക്ക് കൈകളില്‍ ജപമാലയുമേന്തി രണ്ട് കന്യാസ്ത്രീകളും ഒരു വൈദികനും മുട്ടുകുത്തി. സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍വൈറലായിരിക്കുകയാണ് ഈ വീഡിയോ.

You must be logged in to post a comment Login