ഒറ്റയടിക്ക് നാലുലക്ഷം പേര്‍ മാനസാന്തരപ്പെട്ടു; സുവിശേഷപ്രഘോഷകനായ നിക്ക് പങ്കുവയ്ക്കുന്ന അത്ഭുതസാക്ഷ്യം

ഒറ്റയടിക്ക് നാലുലക്ഷം പേര്‍ മാനസാന്തരപ്പെട്ടു; സുവിശേഷപ്രഘോഷകനായ നിക്ക് പങ്കുവയ്ക്കുന്ന അത്ഭുതസാക്ഷ്യം

ഉക്രൈന്‍: നാലുലക്ഷം പേര്‍ ഒറ്റയടിക്ക് ക്രിസ്തുവിന്റെ അനുയായികളായി മാറിയ അത്ഭുതകരമായ സാക്ഷ്യമാണ് നിക്ക് പങ്കുവയ്ക്കുന്നത്. നിക്കിനെ എല്ലാവരും തന്നെ അറിയുമെന്ന് തോന്നുന്നു. കൈകളും കാലുകളുമില്ലാതെ പിറന്നുവീണ നിക്ക് ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന സുവിശേഷപ്രഘോഷകനാണ്. ഉക്രൈനിലാണ് ഈ സംഭവം നടന്നത്.

നാലുലക്ഷം പേര്‍ തങ്ങളുടെ പാപങ്ങളോര്‍ത്ത് മനസ്തപിച്ചു. ക്രിസ്തുവിനെ തങ്ങളുടെ നാഥനായി തിരഞ്ഞെടുക്കുകയും ചെയ്തു. തങ്ങളുടെ മിനിസ്ട്രി കണ്ട ഏറ്റവും വലിയ പ്രതികരണമായിരുന്നു അതെന്ന് നിക്ക് പറയുന്നു. യൂറോപ്പില്‍ തന്നെ വലിയൊരു സംഭവമായിരിക്കും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അടുത്തകാലത്താണ് നിക്ക് റഷ്യയിലേക്ക് സുവിശേഷപ്രോഗ്രാമുമായി പോയത്. 40 മണിക്കൂര്‍ അവിടെ ചെലവഴിക്കുകയും ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ തനിക്ക് പ്രസിഡന്‍റി നെ കാണാന്‍ സാധിച്ചില്ലെന്നും നിക്ക് പറഞ്ഞു.

You must be logged in to post a comment Login