ഭിത്തിയിലൂടെ സാത്താന്‍ നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്

ഭിത്തിയിലൂടെ സാത്താന്‍ നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്

ഞാന്‍ പലപ്പോഴും സാത്താന്റെ സാന്നിധ്യം അറിഞ്ഞിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞപ്പോള്‍ സാത്താന്‍ ഭിത്തിയിലൂടെ അക്ഷരാര്‍ത്ഥത്തില്‍ നടന്നുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇത് നിക്കിന്റെ വാക്കുകള്‍.ടെലി ഇവാഞ്ചലിസ്റ്റായ, കൈകളും കാലുകളുമില്ലാത്ത നിക്ക് തന്നെ.

ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദിയായില്ല എന്നതിന് എനിക്ക് ഒരു ഉത്തരമുണ്ട. എനിക്കൊരിക്കലും നിങ്ങള്‍ക്ക് ദൈവത്തെ കാണിച്ചുതരാനാവില്ല. എനിക്കൊരിക്കലും നിങ്ങള്‍ക്ക് മാലാഖയെയും കാണിച്ചുതരാനാവില്ല. പക്ഷേ സയന്‍സ് വിശദീകരിക്കുന്ന പലകാര്യങ്ങളെയും എനിക്ക് വിശ്വസിക്കാനാവില്ല, കാരണം ഞാന്‍ പല അത്ഭുതങ്ങളും കണ്ടിട്ടുണ്ട്..ഞാന്‍ സാത്താനെയും കണ്ടിട്ടുണ്ട്.. നിക്ക് പറയുന്നു.

തുടര്‍ന്നാണ് ഹോട്ടല്‍മുറിയിലെ സാത്താനിക സാന്നിധ്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. വിശ്വാസത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ നടത്തിയ വീഡിയോയിലൂടെയാണ് നിക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

You must be logged in to post a comment Login