നി​​​ധീ​​​രി​​​ക്ക​​​ല്‍ മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​രു​​​ടെ 175-ാം ജ​​​ന്മ​​​വാ​​​ര്‍​ഷി​​​ക ദി​​​നാ​​​ച​​​ര​​​ണം ഇ​​ന്നു

നി​​​ധീ​​​രി​​​ക്ക​​​ല്‍ മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​രു​​​ടെ 175-ാം ജ​​​ന്മ​​​വാ​​​ര്‍​ഷി​​​ക ദി​​​നാ​​​ച​​​ര​​​ണം ഇ​​ന്നു

കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതിയുടെയും പാലാ രൂപത സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സമുദായാചാര്യനും ദീപിക സ്ഥാപക പത്രാധിപരുമായ നിധീരിക്കല്‍ മാണിക്കത്തനാരുടെ 175-ാം ജന്മവാര്‍ഷിക ദിനാചരണം ഇന്നു കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന ചടങ്ങിന്‍റെ ഉദ്ഘാടനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്‍റ് വി.വി. അഗസ്റ്റിന്‍ അധ്യക്ഷനാകും.

കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത സമിതി ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ആമുഖപ്രസംഗവും കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ് ജോണ്‍ കച്ചിറമറ്റം മുഖ്യപ്രഭാഷണവും ഫാ. ജിയോ കടവി, പ്രഫ. ജോര്‍ജ് ജോണ്‍ നിധീരി എന്നിവര്‍ അനുസ്മരണപ്രഭാഷണവും നടത്തും.

You must be logged in to post a comment Login