നൈജീരിയായില്‍ സെമിനാരിക്ക് നേരെ ആക്രമണം, വെടിവയ്പ്, വൈദികര്‍ക്ക് മര്‍ദ്ദനം

നൈജീരിയായില്‍ സെമിനാരിക്ക് നേരെ ആക്രമണം, വെടിവയ്പ്, വൈദികര്‍ക്ക് മര്‍ദ്ദനം

അബുജ: നൈജീരിയയിലെ  സേക്രട്ട് ഹാര്‍ട്ട് കത്തോലിക്ക മൈനര്‍ സെമിനാരിയ്ക്കു നേരെ നടന്ന ആക്രമണത്തില്‍ വൈദികര്‍ക്ക് പരിക്കേല്ക്കുകയും സെമിനാരിയുടെ വസ്തുവകകള്‍ക്ക് വ്യാപകമായ നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. വൈദികരെ മര്‍ദ്ദിച്ചവശരാക്കിയ അക്രമികള്‍ ഒരു വൈദികന്‍റെ കാലിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.  സെമിനാരി വിദ്യാർത്ഥികള്‍ക്കും പരിക്കേറ്റു. ഇസ്ളാമിക ഗോത്ര തീവ്രവാദ സംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാനാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു.

നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപകമായ അക്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.

You must be logged in to post a comment Login