ഇസ്ലാം മതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതിന് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

ഇസ്ലാം മതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതിന് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

നസാരാവാ: നൈജീരിയായില്‍ കോളജ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. ഇസ്ലാം മതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതിന്റെപേരിലാണ് അറസ്റ്റ്. പെണ്‍കുട്ടിയെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ആളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിങ്ഹാം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ നാബില ഉമ്മര്‍ സാന്‍ഡായും സിംപുറ്റ് ഡാഫ്പ്പ് എന്ന 33 കാരനുമാണ് അറസ്റ്റിലായത്.

വേള്‍ഡ് വാച്ച് മോനിട്ടറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്്. സഭാനേതാവ് ജെറമിയ ഡാറ്റിമിന്റെ വീട്ടില്‍ വച്ചാണ് അറസ്റ്റ് നടന്നത്.

നൈജീരിയായിലെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നുണ്ട് 2017 ല്‍ മാത്രമായി 2,260 ക്രിസ്ത്യന്‍ പെണ്‍കുട്ടികളും സ്ത്രീകളും തട്ടിക്കൊണ്ടുപോകപ്പെടുകയോ ബലാത്സംഗം ചെയ്യപ്പെടുകയോ നിര്‍ബന്ധിതമായി ഇസ്ലാം മതത്തിലേക്ക് വിവാഹിതരാകുകയോ ചെയ്തായി ഓപ്പന്‍ ഡോര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

You must be logged in to post a comment Login