ആറു മാസം, 1750 ക്രൈസ്തവ കൊലപാതകങ്ങള്‍, നൈജീരിയായിലെ ക്രൈസ്തവജീവിതം ആശങ്കയില്‍

ആറു മാസം, 1750 ക്രൈസ്തവ കൊലപാതകങ്ങള്‍, നൈജീരിയായിലെ ക്രൈസ്തവജീവിതം ആശങ്കയില്‍

അബൂജ: ആറു മാസത്തിനിടയില്‍ നൈജീരിയായില്‍ കൊല ചെയ്യപ്പെട്ടത് 1750 ക്രൈസ്തവര്‍. ഞെട്ടിക്കുന്ന കണക്കാണിത്. ക്രൈസ്തവരുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്നുണ്ട് ഇന്റര്‍ സൊസൈറ്റിയുടെ ഈ കണക്കുകള്‍. ഫൂലാനി ഹെര്‍ഡ്മാന്‍, ബോക്കാ ഹാരാം തുടങ്ങിയ തീവ്രവാദ സംഘടനകളാണ് ക്രൈസ്തവരുടെ നിലനില്പിനും ജീവനും ഭീഷണിയായി മാറിയിരിക്കുന്നത്.

2009 മുതല്‍ 2014 വരെ 13000 ല്‍ അധികം ക്രൈസ്തവദേവാലയങ്ങളാണ് ബോക്കോ ഹാറാം നശിപ്പിച്ചതെന്നാണ് ഓപ്പണ്‍ ഡോര്‍സ് കണക്കുകള്‍ പറയുന്നത്. അന്താരാഷ്ട്ര സമൂഹമോ നൈജീരിയായിലെ ഭരണകൂടമോ ക്രൈസ്തവവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതികരിക്കുന്നില്ല എന്നതാണ് ഏറെ ഖേദകരം.

You must be logged in to post a comment Login