നൈജീരിയായില്‍ നിന്ന് നാലു ബ്രിട്ടീഷ് മിഷനറിമാരെ തട്ടിക്കൊണ്ടുപോയി, മോചനശ്രമങ്ങള്‍ക്കായി ആര്‍ച്ച് ബിഷപ് വെല്‍ബി

നൈജീരിയായില്‍ നിന്ന് നാലു ബ്രിട്ടീഷ് മിഷനറിമാരെ തട്ടിക്കൊണ്ടുപോയി, മോചനശ്രമങ്ങള്‍ക്കായി ആര്‍ച്ച് ബിഷപ് വെല്‍ബി

കാന്റര്‍ബറി: നാലു ബ്രിട്ടീഷ് മിഷനറിമാരെ നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. അജ്ഞാതരായ തോക്കുധാരികള്‍ ആണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍. കേംബ്രിഡ്ജില്‍ നിന്നുള്ള ദമ്പതികളും തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ പെടുന്നു. ഒക്ടോബര്‍ 13നാണ് സംഭവം നടന്നത്.

കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയെ ഇവരുടെ മോചനശ്രമത്തിനായി നിയോഗിച്ചിട്ടുണ്ട്. വ്യക്തിപരമായി പരിചയമുള്ള മേഖല എന്നതിനാലും പരിഹാരശ്രമങ്ങള്‍ ഇദ്ദേഹത്തിന്റെ ശുശ്രൂഷയുടെ പ്രധാന മേഖലയാണ് എന്നതിനാലുമാണ് ഇത്തരമൊരു ദൗത്യം അദ്ദേഹത്തെ ഏല്പിച്ചിരിക്കുന്നതെന്ന് ആഞ്ചെല വില്യംസ് പറഞ്ഞു.

തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി ആര്‍ച്ച് ബിഷപ് ഇതിനു മുമ്പും ശ്രമിച്ചിട്ടുണ്ട്. ബോക്കോ ഹാരം 2014 ല്‍ നൈജീരിയായില്‍ നിന്ന് 200 സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയപ്പോഴുള്ള ഇദ്ദേഹം നൈജീരിയായിലേക്ക് പോകുകയും പ്രാര്‍ത്ഥന സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

You must be logged in to post a comment Login