നൈജീരിയായില്‍ 100 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ 100 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയ: ഇസ്ലാമിക് ഫുലാനി ഫെര്‍ഡ്‌സ്‌മെന്‍ തീവ്രവാദഗ്രൂപ്പ് നൈജീരിയായില്‍ 100 ക്രൈസ്തവരെ കൊലപെടുത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ അഡാമാവാ സ്‌റ്റേറ്റിലാണ് സംഭവം. ഒരു ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുകയും കൊലപെടുത്തുകയും ചെയ്തതില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഹെര്‍ഡ്‌സ്‌മെന്റെ ഈ കൊടുക്രൂരതയ്‌ക്കെതിരെ ചില ആളുകള്‍ സംഘടിക്കുകയും പിന്നീട് അത് കലാപമായി മാറുകയുമായിരുന്നു. ഗര്‍ഭിണിയുടെ സഹോദരനും ഭര്‍ത്താവും കൊല്ലപ്പെട്ടു.നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

2014 മുതല്‍ ഹെര്‍ഡ്‌സ്‌മെന്റ് അക്രമം ഇവിടെ ശക്തമാണ്. 2016 ഫെബ്രുവരിയില്‍ 300 ക്രൈസ്തവരെ ഇവര്‍ കൊലപെടുത്തിയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ 200 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 2001 മുതല്‍ അറുപതിനായിരത്തോളം ക്രൈസ്തവരുടെ ജീവഹാനിക്ക് ഫുലാനികള്‍ ഉത്തരവാദികളായിട്ടുമ്ട്.

 

You must be logged in to post a comment Login