കാണാതെപോയ കന്യാസ്ത്രീകളെ അന്വേഷിക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നുണ്ടോ?

കാണാതെപോയ കന്യാസ്ത്രീകളെ അന്വേഷിക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നുണ്ടോ?

നൈജീരിയ: കാണാതെ പോയ കന്യാസ്ത്രീകളെ അന്വേഷിക്കാന്‍ ഗവണ്‍മെന്റ് തലത്തില്‍ അന്വേഷണം നടക്കുന്നുണ്ടോയെന്ന് ആര്‍ച്ച് ബിഷപ് ആല്‍ഫ്രഡ് മാര്‍ട്ടിന്‍. നവംബറിലാണ് ആറു കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയത്. ഇപ്പോഴും അവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആര്‍ച്ച് ബിഷപ് ഗവണ്‍മെന്റിനോട് ഈ ചോദ്യം ചോദിച്ചിരിക്കുന്നത്.

നവംബര്‍ 13 നാണ് അജ്ഞാതരായ തോക്കുധാരികള്‍ സിസ്റ്റര്‍ റോസെലിന്‍ ഇസിയോചാ, സിസ്റ്റര്‍ അലോഷ്യസ്, സിസ്റ്റര്‍ ഫ്രാന്‍സിസ് എന്നിവരെയും മൂന്ന് ആസ്പിരന്റ്‌സിനെയും തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍ സ്ത്രീകളാണ് എന്നത് ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകപ്പെടുന്ന സ്ത്രീകള്‍ പലപ്പോഴും ലൈംഗികഇരകളായി മാറുന്നതാണ് നൈജീരിയായിലെ അവസ്ഥ.

You must be logged in to post a comment Login