മനുഷ്യജീവന്റെ സംരക്ഷണത്തിന് നിയമപരിരക്ഷയ്ക്കുവേണ്ടി നൊവേന

മനുഷ്യജീവന്റെ സംരക്ഷണത്തിന് നിയമപരിരക്ഷയ്ക്കുവേണ്ടി നൊവേന

വാഷിംങ്ടണ്‍: മനുഷ്യജീവന്‍ ഏത് അവസ്ഥയിലും സംരക്ഷിക്കപ്പെടുന്നതിന് നിയമസംരക്ഷണം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് കാത്ത ലിക് ബിഷപ്‌സിന്റെ ആഭിമുഖ്യത്തില്‍ നൊവേന പ്രാര്‍ത്ഥന ആരംഭിക്കുന്നു. ഓഗസ്റ്റ് മൂന്നു മുതല്‍ സെപ്തംബര്‍ 28 വരെയുള്ള വെള്ളിയാഴ്ചകളിലാണ് നൊവേന നടത്തുന്നത്. ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ ലൈഫ്, മാര്യേജ്, ആന്റ് റിലീജിയസ് ലിബര്‍ട്ടി എന്നിവയുടെ ആഭിമുഖ്യത്തിലാണ് നൊവേന വാരം സംഘടിപ്പിച്ചിരിക്കുന്നത്. മരണസംസ്‌കാരത്തിന്റെ ഈ കാലഘട്ടത്തില്‍ ജീവന്റെ സംസ്‌കാരം ഉയര്‍ത്തിപിടിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാവരും നൊവേന പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കണമെന്ന് മെത്രാന്മാര്‍ ആഹ്വാനം ചെയ്തു. എങ്ങനെ പങ്കെടുക്കാം എന്നതിനെക്കുറിച്ച് വെബ്‌സൈറ്റില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാണ്.

You must be logged in to post a comment Login