ചൈനയിലുള്ള ക്രൈസ്തവ ബന്ധുക്കളുമായി ബന്ധപ്പെട്ടതിന് നോര്‍ത്ത് കൊറിയയില്‍ വൃദ്ധന് കൊടിയ പീഡനം

ചൈനയിലുള്ള ക്രൈസ്തവ ബന്ധുക്കളുമായി ബന്ധപ്പെട്ടതിന് നോര്‍ത്ത് കൊറിയയില്‍ വൃദ്ധന് കൊടിയ പീഡനം

യാങ്ഗാങ്: ചൈനയിലുള്ള ക്രൈസ്തവരായ ബന്ധുക്കളുമായി ബന്ധപ്പെട്ടതിന് അറുപത്തിയൊന്നുകാരന് കൊടിയ പീഡനം. അറസ്റ്റിന് ശേഷം കയര്‍ കൊണ്ട് വരിഞ്ഞുമുറുക്കിയും വലിച്ചിഴയ്ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ബന്ധുക്കളെ കണ്ടു മടങ്ങിയെത്തിയ ഇദ്ദേഹം അവിടെയുള്ള ക്രൈസ്തവരായ ബന്ധുക്കള്‍ക്ക് വേണ്ടി ചാരപ്രവൃത്തികള്‍ ചെയ്തു എന്നാരോപിച്ചായിരുന്നു അറസ്റ്റ്.

നോര്‍ത്ത് കൊറിയ പൗരനായ കിം സൂങ് മോയ്ക്കാണ് ഈ ദുര്യോഗം. കഴിഞ്ഞ ആഴ്ചയില്‍ വിയോണ്‍ റെയില്‍വേസ്‌റ്റേഷനില്‍ വച്ചാണ് അറസ്റ്റ് നടന്നതും പിന്നെ അദ്ദേഹത്തെ വലിച്ചിഴച്ചതും. റേഡിയോ ഫ്രീ ഏഷ്യയാണ് വാര്‍ത്ത പുറത്തുവിട്ടത്. കിമ്മിന് ഇപ്പോള്‍ നല്ല രീതിയില്‍ നടക്കാന്‍ പോലും കഴിയില്ല.

തീ കൊളുത്തിയ കുരിശിനെ കെട്ടിപിടിക്കാനും ആവിയന്ത്രത്തിലിട്ട് പുഴുങ്ങിയെടുക്കാനും നോര്‍ത്ത് കൊറിയയിലെ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷം യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് പ്രസിദ്ധപ്പെടുത്തിയിരുന്നു.

ആയിരക്കണക്കിന് ക്രൈസ്തവര്‍ അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ചുമായി ബന്ധപ്പെട്ട് നോര്‍ത്ത് കൊറിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

You must be logged in to post a comment Login