നോര്‍ത്ത് കൊറിയയില്‍ ക്രിസ്തീയ വിശ്വാസം വ്യാപകമാകുന്നു

നോര്‍ത്ത് കൊറിയയില്‍ ക്രിസ്തീയ വിശ്വാസം വ്യാപകമാകുന്നു

വാഷിംങ്ടണ്‍: നോര്‍ത്ത് കൊറിയായില്‍ ക്രൈസ്തവവിശ്വാസം അടിച്ചമര്‍ത്താന്‍ എല്ലാവിധ മാര്‍ഗ്ഗങ്ങളും അധികാരികള്‍ കൈക്കൊള്ളുമ്പോഴും രാജ്യമെങ്ങും വിശ്വാസം വര്‍ദ്ധിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി വാഷിംങ്ടണില്‍ നടന്ന ആദ്യത്തെ ഉച്ചകോടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു നോര്‍ത്ത് കൊറിയായിലെ സുവിശേഷപ്രഘോഷകന്‍ കിം ചുങ് സിയോങ്.

ഇന്റര്‍നാഷനല്‍ ക്രൈസ്തവ സമൂഹം മുഴുവന്‍ നോര്‍ത്ത് കൊറിയായിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓപ്പന്‍ഡോര്‍സ് യുകെ അടുത്തയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കുന്ന രാജ്യമാണ് നോര്‍ത്ത് കൊറിയ. രാജ്യത്തിന്റെ അധികാരിയായ കിം യോങ യിനെ ആരാധിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍ കൂടിയാണിവര്‍.

25.4 മില്യന്‍ ആണ് ഇവിടത്തെ ജനസംഖ്യ. ഇതില്‍ മൂന്നുലക്ഷത്തോളം ക്രൈസ്തവരുണ്ട്. ഇവരില്‍ അമ്പതിനായിരത്തിനും എഴുപത്തയ്യായിരത്തിനും ഇടയിലുള്ളവര്‍ രാജ്യത്തെ ലേബര്‍ ക്യാമ്പുകളിലാണ്. സുവിശേഷപ്രവര്‍ത്തനവുമായി മിഷനറിമാര്‍ രാജ്യത്ത് എത്തിച്ചേരുമ്പോള്‍ അവരെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തും. പകുതിയിലേറെ മിഷനറിമാര്‍ രാജ്യത്തെ ലേബര്‍ ക്യാമ്പുകളിലുണ്ട്. ഇത്തരമൊരു അവസ്ഥയിലാണ് രാജ്യത്തെ ക്രൈസ്തവവിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

മതപീഡനങ്ങളിലൂടെ ക്രൈസ്തവവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഇവര്‍. സുവിശേഷം പ്രചരിപ്പിക്കപ്പെടുന്നത് അധികാരികളെ ഭയചകിതരാക്കിയിരിക്കുകയാണ്. കാരണം ബൈബിള്‍ സത്യമാണ് പറയുന്നത്. ഇരുള്‍ നിറഞ്ഞ മുറിയില്‍ പ്രകാശം പരക്കുന്നതുപോലെയാണ് അത്. അധികാരികള്‍ സത്യത്തെ ഭയക്കുന്നു. ആരാധനകളും പ്രാര്‍ത്ഥനകളും കുടുംബത്തില്‍ മാത്രമാണുള്ളത്. അധികാരികള്‍ ഏതുവിധത്തിലും ക്രൈസ്തവവിശ്വാസം അവസാനിപ്പിക്കാനും സുവിശേഷപ്രചരണം തടയാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ സൂര്യപ്രകാശത്തെ കൈ കൊണ്ട് തടയാനാവില്ലല്ലോ..കിം ചോദിക്കുന്നു.

You must be logged in to post a comment Login