കൊറിയയുടെ നീക്കത്തില്‍ വത്തിക്കാന് ആശങ്ക

കൊറിയയുടെ നീക്കത്തില്‍ വത്തിക്കാന് ആശങ്ക

വത്തിക്കാന്‍: കൊറിയയിലെ വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ വത്തിക്കാന് ആശങ്ക. പരിശുദ്ധ സിംഹാസനത്തിന്റെ വിദേശബന്ധ കാര്യാലയത്തിന്റെ കാര്യദര്‍ശിയായ ആര്‍ച്ച് ബിഷപ് റിച്ചാര്‍ഡ് ഗല്ലെഗര്‍ വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപെടുത്തിയത്.

നോര്‍ത്ത് കൊറിയ ഭരണാധികാരി കിം യോഗ് ഉന്‍ന്റെ പല തീരുമാനങ്ങളും പ്രഖ്യാപനങ്ങളും അന്താരാഷ്ട്രസമൂഹത്തെ ആശങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വത്തിക്കാനും ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. കിം ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം തുടരുകയും യുദ്ധഭീഷണി ഉയര്‍ത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ നോര്‍ത്ത് കൊറിയയെ ആയുധമത്സരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അന്താരാഷ്ട്രസമൂഹം ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You must be logged in to post a comment Login