കിമ്മിന്റെ മാനസാന്തരത്തിന് വേണ്ടി നോര്‍ത്ത് കൊറിയായില്‍ പ്രാര്‍ത്ഥന

കിമ്മിന്റെ മാനസാന്തരത്തിന് വേണ്ടി നോര്‍ത്ത് കൊറിയായില്‍ പ്രാര്‍ത്ഥന

നോര്‍ത്ത് കൊറിയ: നോര്‍ത്ത് കൊറിയായുടെ ഏകാധിപതി ക്രിസ്തുവില്‍ വിശ്വസിക്കുമോ? കിമ്മിന്റെ മാനസാന്തരം സ്വപ്‌നം കണ്ട് പ്രാര്‍ത്ഥിക്കുകയാണ് നോര്‍ത്ത് കൊറിയായിലെ ക്രൈസ്തവര്‍. നോര്‍ത്ത് കൊറിയായിലെ അണ്ടര്‍ഗ്രൗണ്ട് ക്രൈസ്തവര്‍ കിം ഒരുനാള്‍ ഈശോയെ അറിയാന്‍ വേണ്ടിയുള്ള തീവ്രപ്രാര്‍ത്ഥനയിലാണെന്ന് വോയ്‌സ് ഓഫ് ദ മാര്‍ട്ടേഴ്‌സ് എറിക് ഫോളി പറയുന്നു.

നിലവിലുള്ള ഭരണസംവിധാനങ്ങള്‍ക്ക് ഒരിക്കലും രാജ്യത്തിന് സമാധാനം നല്കാന്‍ കഴിയില്ല. എങ്കിലും ഭരണസംവിധാനത്തിന്റെ മാറ്റത്തിന് വേണ്ടിയല്ല ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് മറിച്ച് ഭരണാധികാരിയുടെ മനസ്സ് മാറാനാണ്. അദ്ദേഹം പറയുന്നു.

 

You must be logged in to post a comment Login