നോട്ടിംങ് ഹാം കമ്മ്യൂണിറ്റിയില്‍ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ ഒന്നിന്

നോട്ടിംങ് ഹാം കമ്മ്യൂണിറ്റിയില്‍ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ ഒന്നിന്

നോട്ടിംങ് ഹാം: ഈസ്റ്റ് മിസ് ലാന്റിലെ പ്രധാന തിരുനാളികളിലൊന്നായ നോട്ടിംങ്ഹാം തിരുനാള്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ ജൂലൈ ഒന്ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ ആഘോഷിക്കുന്നു. ലെന്‍രണ്‍ ബുളിവാര്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍ ഫാ. ഡേവീസ് പാല്‍മര്‍ പതാക ഉയര്‍ത്തും. പ്രസുദേന്തി വാഴ്ചയ്ക്കും നൊവേനയ്ക്കും ശേഷം ഫാ. ഷൈജു നടുവത്താനിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന. ഫാ. ടോമി എടാട്ട് തിരുനാള്‍ സന്ദേശം നല്കും. ഫാ. അബ്രഹാം പറമ്പേട്ട്, ഫാ.ബിജു കുന്നയ്ക്കാട്ട് എന്നിവര്‍ കാര്‍മ്മികരായിരിക്കും.

തിരുനാള്‍ കുര്‍ബാനയെതുടര്‍ന്ന് വിശുദ്ധരുടെ വണക്കത്തിനായുള്ള ലദീഞ്ഞ് പ്രാര്‍ത്ഥന നടക്കും. അടിമവയ്ക്കല്‍, കഴുന്ന് എടുക്കല്‍ എന്നിവയ്ക്കുള്ള സൗകര്യമുണ്ട്. സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

തിരുനാളിനൊരുക്കമായി വാര്‍ഡ് അടിസ്ഥാനത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന പ്രാര്‍ത്ഥന 23 മുതല്‍ ആരംഭിച്ചു.

You must be logged in to post a comment Login