സിസ്റ്റര്‍ സൂസമ്മയുടെ മരണം, സഭയ്ക്കും സമൂഹത്തിനും തീരാ വേദന

സിസ്റ്റര്‍ സൂസമ്മയുടെ മരണം, സഭയ്ക്കും സമൂഹത്തിനും തീരാ വേദന

കൊല്ലം: ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തിയ പത്തനാപുരം മൗണ്ട്താബോര്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസമ്മയുടെ മരണം സഭയ്ക്കും സമൂഹത്തിനും തീരാവേദനയാണ് സമ്മാനിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ സിസ്റ്ററുടെ മൃതദേഹം കണ്ടെത്തിയത്. മുടിയും കൈത്തണ്ടകളും മുറിച്ച നിലയിലായിരുന്നു മൃതദേഹം. റിട്ടയര്‍ ചെയ്യാന്‍ ഏതാനും മാസങ്ങള്‍ കൂടി അവശേഷിക്കെ സിസ്റ്റര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് അടുത്തറിയാവുന്ന സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറയുന്നു.

സെന്റ് സ്റ്റീഫന്‍സ് മൗണ്ട് താബോര്‍ സ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപികയായിരുന്ന സിസ്റ്റര്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ട അധ്യാപികയായിരുന്നു.

You must be logged in to post a comment Login