3 കന്യാസ്ത്രീകളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

3 കന്യാസ്ത്രീകളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

അബൂജ: മൂന്ന് സന്യാ നികളെ ഭീകരര്‍ തട്ടിക്കൊണ്ട് പോയി. പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള കരുണയുടെ പുത്രിമാർ സഭാംഗങ്ങളായ  സിസ്റ്റര്‍ ഏഞ്ചലീൻ ഉമ്മേസുരികേ, സിസ്റ്റര്‍ അ  മാബിലിസ് ഒണോഹ, സിസ്റ്റര്‍ കേ റ്റ് ന്യൂവേക്ക് എന്നിവരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.  ഇതില്‍ സിസ്റ്റര്‍ ഏഞ്ചലിന്‍ മദര്‍ സുപ്പീരിയറാണ്.

അ ബൂജയിലേക്ക് വാഹനത്തില്‍ വരികയായിരുന്നു ഇവര്‍. വാഹനത്തിന്‍റെ   ഡ്രൈവറെയും തട്ടിക്കൊണ്ട് പോയിട്ടുണ്ട്.

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. തട്ടിക്കൊണ്ടുപോകലിന്‍റെ പിന്നിലെ കാരണങ്ങളെക്കുറിച്ചോ ആരാണ് ഉ ത്തരവാദികളെന്നോ  ഇനിയും വെളിവായിട്ടില്ല.

You must be logged in to post a comment Login