ക​​ന്യാ​​സ്ത്രീ​​യെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ശി​​ക്ഷ ഇ​​ന്നു വി​​ധി​​ക്കും

ക​​ന്യാ​​സ്ത്രീ​​യെ  മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ശി​​ക്ഷ ഇ​​ന്നു വി​​ധി​​ക്കും

കോ​​ൽ​​ക്ക​​ത്ത: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ 2015 മാ​​ർ​​ച്ച് 14നു ​​നാ​​ദി​​യ ജി​​ല്ല​​യി​​ലെ റാ​​ണാ​​ഘ​​ട്ട് പ​​ട്ട​​ണ​​ത്തി​​ലെ കോണ്‍വെന്‍റില്‍ വച്ച് എ​​ഴു​​പ​​ത്തി​​ര​​ണ്ടു​​കാ​​രി​​യാ​​യ ക​​ന്യാ​​സ്ത്രീ​​യെ  മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ പ്ര​​തി​​ക​​ൾ​​ക്കു​​ള്ള ശി​​ക്ഷ ഇ​​ന്നു വി​​ധി​​ക്കും. ബം​​ഗ്ലാ​​ദേ​​ശ് പൗ​​ര​​ന്മാ​​രാ​​യ അ​​ഞ്ചു പേ​​ർ ഉ​​ൾ​​പ്പെ​​ടെ ആ​​റു പ്ര​​തി​​ക​​ൾ കു​​റ്റ​​ക്കാ​​രെ​​ന്നു കോ​​ൽ​​ക്ക​​ത്ത കോ​​ട​​തി കണ്ടെത്തിയിരുന്നു.

ന​​സ്റു​​ൾ ഇ​​സ്‌​​ലാം എ​​ന്ന​​യാ​​ളാ​​ണു ക​​ന്യാ​​സ്ത്രീ​​യെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ​​ത്. മ​​റ്റു പ്ര​​തി​​ക​​ളാ​​യ മി​​ല​​ൻ കു​​മാ​​ർ സ​​ർ​​ക്കാ​​ർ, ഒ​​ഹി​​ദു​​ൽ ഇ​​സ്‌​​ലാം, മു​​ഹ​​മ്മ​​ദ് സ​​ലിം ഷേ​​ക്ക്, ഖാ​​ലേ​​ദ​​ർ റ​​ഹ്‌​​മാ​​ൻ‌, ഗോ​​പാ​​ൽ സ​​ർ​​ക്കാ​​ർ എ​​ന്നി​​വ​​ർ‌​​ക്കെ​​തി​​രേ കൂ​​ട്ട മാ​​ന​​ഭം​​ഗ, ക​​വ​​ർ​​ച്ച, കൊ​​ല​​പാ​​ത​​ക​​ശ്ര​​മം തു​​ട​​ങ്ങി​​യ കു​​റ്റ​​ങ്ങ​​ളാ​​ണു ചു​​മ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ജീ​​സ​​സ് ആ​​ൻ​​ഡ് മേ​​രി കോ​​ൺ​​വ​​ന്‍റി​​ലേ​​ക്ക് അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി​​യ സം​​ഘം 12 ല​​ക്ഷം രൂ​​പ അ​​പ​​ഹ​​രി​​ക്കു​​ക​​യും വ​​യോ​​ധി​​ക​​യാ​​യ ക​​ന്യാ​​സ്ത്രീ​​യെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തു​​ക​​യുമായിരുന്നു.. മോ​​ഷ്ടാ​​ക്ക​​ളെ ത​​ട​​യാ​​ൻ ശ്ര​​മി​​ച്ച ക​​ന്യാ​​സ്ത്രീ​​യാ​​ണു മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​യ​​ത്.

You must be logged in to post a comment Login