കന്യാസ്ത്രീമാരെ കൊലപ്പെടുത്തിയ ആള്‍ക്ക് ജീവപര്യന്തം

കന്യാസ്ത്രീമാരെ കൊലപ്പെടുത്തിയ ആള്‍ക്ക് ജീവപര്യന്തം

മിസിസിപ്പി: 2016 ല്‍ രണ്ടു കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ റോഡ്‌നെയീ ഏള്‍ സാന്‍ഡേഴ്‌സ് എന്ന നാല്പത്തിയെട്ടുകാരന് പരോളില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷയായി കോടതി വിധിച്ചു. വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നതെങ്കിലും കൊല്ലപ്പെട്ട കന്യാസ്ത്രീമാര്‍ ഒരിക്കലും വധശിക്ഷയെ ന്യായീകരിക്കാത്തവരും ജീവനു വേണ്ടിനില കൊണ്ടവരും ആയിരുന്നതിനാല്‍ അത് മാനിച്ചാണ് വധശിക്ഷ ഒഴിവാക്കിയതെന്ന് ശിക്ഷ വിധിച്ച ജഡ്ജി അറിയിച്ചു.

സിസ്റ്റര്‍ മാര്‍ഗററ്റ് ഹെല്‍ഡ്, സിസ്റ്റര്‍ പൗള എന്നിവാണ് കൊല്ലപ്പെട്ടത്. 2016 ഓഗസ്റ്റ് 25 നാണ് ദുരന്തം സംഭവിച്ചത്. ഇരുവരും നേഴ്‌സുമാരായിരുന്നു. സിസ്റ്റര്‍ ഹെല്‍ഡിന്റെ കാര്‍ മോഷ്ടിക്കാനുള്ള ശ്രമത്തിലാണ് പ്രതി കൊലപാതകം നടത്തിയത്. പിന്നീട് ലൈംഗികമായി ഇവരെ ദുരുപയോഗിക്കുകയും ചെയ്തിരുന്നു.

You must be logged in to post a comment Login