കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസ്; ബംഗ്ലാദേശ് പൗരന് മരണംവരെ തടവ്

കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസ്; ബംഗ്ലാദേശ് പൗരന് മരണംവരെ തടവ്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ എ​ഴു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ ക​ന്യാ​സ്ത്രീ​യെ കോ​ണ്‍​വ​ന്‍റി​ൽ ക​യ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ ബം​ഗ്ലാ​ദേ​ശ് പൗ​ര​ന് മ​ര​ണം​വ​രെ ത​ട​വ്. ആ​റു പ്ര​തി​ക​ളി​ൽ ന​സ്റു​ൾ ഇ​സ്ലാം എ​ന്ന ന​ജു​വി​നെ​യാ​ണ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കു​ങ്കും സി​ൻ​ഹ മ​ര​ണം​വ​രെ ത​ട​വി​നു വി​ധി​ച്ച​ത്. ന​ജു​വി​നെ ഇ​തേ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കോ​ട​തി നാ​ലു പ്ര​തി​ക​ളെ പ​ത്തു​വ​ർ​ഷം ത​ട​വി​നു വി​ധി​ച്ചു. ഒ​രു പ്ര​തി​ക്ക് ഏ​ഴു​വ​ർ​ഷം ത​ട​വും വി​ധി​ച്ചു.

2015 മാ​ർ​ച്ച് 14നു ​നാ​ദി​യ ജി​ല്ല​യി​ലെ റാ​ണാ​ഘ​ട്ട് പ​ട്ട​ണ​ത്തി​ലാ​ണു സം​ഭ​വം. ജീ​സ​സ് ആ​ൻ​ഡ് മേ​രി കോ​ണ്‍​വ​ന്‍റി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ സം​ഘം 12 ല​ക്ഷം രൂ​പ അ​പ​ഹ​രി​ക്കു​ക​യും വ​യോ​ധി​ക​യാ​യ ക​ന്യാ​സ്ത്രീ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യുമായിരുന്നു.

You must be logged in to post a comment Login