നിക്കരാഗ്വയില്‍ മെത്രാനെയും ന്യൂണ്‍ഷ്യോയെയും സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമിച്ചു

നിക്കരാഗ്വയില്‍ മെത്രാനെയും ന്യൂണ്‍ഷ്യോയെയും സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമിച്ചു

നിക്കരാഗ്വ:  കത്തോലിക്കാ മെത്രാന്‍മാര്‍ക്കും, പുരോഹിതര്‍ക്കും നേരെ ആയുധധാരികളായ സര്‍ക്കാര്‍ അനുകൂലികളുടെ ആക്രമണം. .കര്‍ദിനാള്‍ ലിയോപോള്‍ഡോ ബ്രെനെസ്, സഹായ മെത്രാന്‍ ബിഷപ് സില്‍വിയോ, അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് വഌഡിമര്‍ സ്റ്റാനിസ്ലാവ് എന്നിവരാണ് പരിക്കേറ്റവരില്‍ പ്രമുഖര്‍. ജൂലൈ 9 നാണ് സംഭവം. പലരുടെയും പരുക്ക് ഗുരുതരമാണ്.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ സാഹചര്യമാണ് ഇവിടെയുള്ളത്. പതിനേഴ് പേര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. ഇടവകകളില്‍ സഹായങ്ങള്‍ ചെയ്തതിനും പ്രതിസന്ധി മറികടക്കുവാന്‍ ശ്രമിച്ചതിനുമാണ് സഭാധികാരികള്‍ക്ക് ആക്രമണം നേരിടേണ്ടി വന്നത്.

 

 

You must be logged in to post a comment Login