ലോകത്തിലാദ്യമായി കന്യാസ്ത്രീകള്‍ നടത്തുന്ന റെസ്‌റ്റോറന്റ്

ലോകത്തിലാദ്യമായി കന്യാസ്ത്രീകള്‍ നടത്തുന്ന റെസ്‌റ്റോറന്റ്

ലണ്ടന്‍: കന്യാസ്ത്രീകള്‍ കൈവയ്ക്കാത്ത മണ്ഡലങ്ങള്‍ വളരെ കുറവാണ്. എല്ലായിടത്തും വിജയിക്കുവാന്‍ തക്ക രീതിയില്‍ ദൈവം അവരുടെ പ്രവര്‍ത്തനങ്ങളെ ആശീര്‍വദിക്കാറുമുണ്ട്. കൂടുതലും ജീവകാരുണ്യമേഖലയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നതും. എന്നാലിതാ വ്യത്യസ്തമായ ഒരു മണ്ഡലത്തിലേക്ക് കൂടി കന്യാസ്ത്രീകള്‍ കടന്നുചെന്നിരിക്കുന്നു.

സൂപ്പ് റെസ്റ്റോറന്റ് ആണ് ഇവര്‍ ആരംഭിച്ചിരിക്കുന്നത്. ലണ്ടനിലാണ് സംഭവം. നോര്‍ഫോല്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോട്ടേഴ്‌സ് ഓഫ് ഡിവൈന്‍ ചാരിറ്റി സഭാംഗങ്ങളാണ് റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്. നണ്‍ഡോസ് എന്നാണ് പേര്. ലോകത്തിലെ ആദ്യത്തെ സംഭവമാണ് ഇത്തരത്തിലുള്ള ഒന്ന് എന്നാണ് ഇതോട് അനുബന്ധിച്ചുള്ള വാര്‍ത്തകള്‍ പറയുന്നത്.

വെറുമൊരു റെസ്റ്റോറന്റ് എന്ന രീതിയില്‍ ഇതിനെ വില കുറച്ച് കാണുകയൊന്നും വേണ്ട. ഉപഭോക്താക്കളുടെ മനസ്സിനും ശരീരത്തിനും ഗുണകരമായ ബോധവത്ക്കരണങ്ങളും ഉത്കണ്ഠകള്‍ കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കലുകളുമെല്ലാം ഇവിടെയുണ്ടാകും.

You must be logged in to post a comment Login