കന്യാസ്ത്രീകളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് വത്തിക്കാന്‍ മാഗസിന്‍

കന്യാസ്ത്രീകളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് വത്തിക്കാന്‍ മാഗസിന്‍

വത്തിക്കാന്‍: കുറഞ്ഞ കൂലിക്ക് കന്യാസ്ത്രീമാരെ വേലയ്ക്ക് നിയമിച്ചുകൊണ്ട് ചൂഷണം ചെയ്യുന്ന ലോകവ്യാപകമായ പ്രവണതയ്ക്ക് എതിരൈ വത്തിക്കാന്‍ മാഗസിനില്‍ ലേഖനം. കത്തോലിക്കാസഭയിലെ പുരുഷ മേധാവിത്വപ്രവണതകള്‍ കന്യാസ്ത്രീകളെ വില കുറഞ്ഞ സേവകരായിട്ടാണ് കാണുന്നതെന്നും അവര്‍ തൊഴില്‍ ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്നും ലേഖനം സമര്‍ത്ഥിക്കുന്നു.

പുരോഹിതര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക, പാത്രം കഴുകിവയ്ക്കുക, തുണി അലക്കുക, തേച്ചുകൊടുക്കുക എന്നിങ്ങനെയുള്ള ജോലികളാണ് കന്യാസ്ത്രീമാര്‍ ചെയ്യേണ്ടിവരുന്നത്. ദാരിദ്ര്യവും അനുസരണവും വ്രതമായി സ്വീകരിക്കുന്ന കന്യാസ്ത്രീമാര്‍ തങ്ങളുടെ സന്യാസസഭകളില്‍ നിന്ന് നിയോഗിക്കപ്പെടുന്ന അസൈന്‍മെന്റുകളുടെ ഭാഗമായിട്ടാണ് ഇത്തരം സേവനങ്ങള്‍ക്കായി വരുന്നത്. പിഎച്ച് ഡി എടുത്ത കന്യാസ്ത്രീമാര്‍ പോലും ചിലപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കായി നിയമിക്കപ്പെടുന്നുണ്ട് എന്നും ലേഖനം പറയുന്നു. സെമിനാരികളിലും മറ്റുമായിട്ടാണ് കന്യാസ്ത്രീമാരുടെ സേവനം ലഭ്യമാകുന്നത്. ആഫ്രിക്ക, ഏഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇങ്ങനെയുള്ള കന്യാസ്ത്രീമാര്‍ നിയമിക്കപ്പെടുന്നത്.

തങ്ങള്‍ വച്ചുവിളമ്പുന്ന മേശയ്ക്കല്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അപൂര്‍വ്വമായി മാത്രമേ ഇവര്‍ ക്ഷണിക്കപ്പെടാറുമുള്ളൂ. വത്തിക്കാന്റെ ഔദ്യോഗികമുഖപത്രമായ ഒസര്‍വത്താരോ റൊമാനോയുടെ മാസം തോറുമുള്ള സപ്ലിമെന്റിലാണ് ഇക്കാര്യം പറയുന്നത്. വനിതാ പത്രപ്രവര്‍ത്തകരും വിദ്യാഭ്യാസവിദഗ്ദരുമാണ് ലേഖനം എഴുതിയിരിക്കുന്നത്.

You must be logged in to post a comment Login