മരണത്തില്‍ നിന്ന് എന്നെ രക്ഷിച്ചത് ആ നേഴ്‌സാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ അനുഭവം പങ്കുവയ്ക്കുന്നു

മരണത്തില്‍ നിന്ന് എന്നെ രക്ഷിച്ചത് ആ നേഴ്‌സാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ അനുഭവം പങ്കുവയ്ക്കുന്നു

വത്തിക്കാന്‍: നേഴ്‌സുമാര്‍ വിലമതിക്കാനാവാത്ത സേവനമാണ് ചെയ്യുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നഴ്‌സുമാരുടെ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.

തന്നെ ചെറുപ്പകാലത്ത് മരണകരമായ അസുഖത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ഡൊമിനിക്കന്‍ കന്യാസ്ത്രീ കുടിയായ നേഴ്‌സിനെ അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു. എനിക്ക് അന്ന 20 വയസാണ് പ്രായം സിസ്റ്റര്‍ കൊര്‍ണേലിയ കരാഗ്ലിയോ എന്നാണ് അവരുടെ പേര്. നല്ല ഒരു സ്ത്രീയായിരുന്നു അവര്‍ ധൈര്യവതിയും. പാപ്പ അനുസ്മരിച്ചു.

തന്റെ ജീവന് വേണ്ടി അവര്‍ ഡോക്ടേഴ്‌സിനോട് വാദപ്രതിവാദത്തില്‍ ഏര്‍പ്പെടാന്‍ വരെ അവര്‍ തയ്യാറായെന്നും പാപ്പ അനുസ്മരിച്ചു. തനിക്ക് നല്കിയ ട്രീറ്റ്‌മെന്റിന്റെ കാര്യത്തില്‍ ആ നേഴ്‌സിന് സംശയമുണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ എനിക്ക് വേണ്ടി വാദിച്ചത്. അതെന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. അവര്‍ വളരെ ലാളിത്യമുള്ള സ്ത്രീയായിരുന്നു. എന്റെ ജീവന്‍ രക്ഷിച്ചതിന് ഞാന്‍ അവരോട് നന്ദി പറയുന്നു.

ഒരു നേഴ്‌സിന്റെ സേവനം പകരം വയ്ക്കാനാവാത്തതാണ്. രോഗിയുമായി മറ്റാരെക്കാളും നേരിട്ട് ബന്ധപ്പെടുന്നത് നേഴ്‌സാണ്, ഒരുപാട് ജീവിതങ്ങളെ രക്ഷിക്കാന്‍ കഴിവുളളവരാണ് നേഴ്‌സുമാര്‍ എന്നും പാപ്പ അനുസ്മരിച്ചു.

You must be logged in to post a comment Login