എന്റെ ബിസിനസ് വിജയത്തിന്റെ രഹസ്യം ലൂര്‍ദ്ദ് മാതാവ്; ന്യൂടെല്ല സ്ഥാപകന്റെ വിശ്വാസസാക്ഷ്യം

എന്റെ ബിസിനസ് വിജയത്തിന്റെ രഹസ്യം ലൂര്‍ദ്ദ് മാതാവ്;  ന്യൂടെല്ല സ്ഥാപകന്റെ വിശ്വാസസാക്ഷ്യം

ന്യൂടെല്ല എന്ന പേര് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. അതിന്റെ രുചി മലയാളികളും അനുഭവിച്ചിട്ടുണ്ട്. മിച്ചെല്ലേ ഫെറോറോയാണ് ഇതിന്റെ സ്ഥാപകന്‍. 1946 ല്‍ ഇറ്റലിയിലാണ് അദ്ദേഹം തന്റെ ഫാക്ടറി ആരംഭിച്ചത്.

സ്ഥാപനത്തിന്റെ അമ്പതാം വാര്‍ഷികത്തിലാണ് തന്റെ ബിസിനസ് വിജയത്തിന്റെ രഹസ്യം ഇദ്ദേഹം വെളിപെടുത്തിയത്. ലൂര്‍ദ്ദ് മാതാവാണ് തന്റെ വിജയരഹസ്യം എന്നാണ് മിച്ചെല്ലേ ഫെറേറോ വ്യക്തമാക്കിയത്. അമ്മയെ കൂടാതെ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. അദ്ദേഹം പറഞ്ഞു.

ഇറ്റലിയിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായിരുന്നു അക്കാലത്ത് അദ്ദേഹം. ഫോര്‍ബ്‌സ് മാഗസിന്റെ കണക്കുപ്രകാരം 23.5 ബില്യന്‍ ഡോളറായിരുന്നു നെറ്റ് ആദായം. എല്ലാവര്‍ഷവും അദ്ദേഹം ലൂര്‍ദ്ദിലേക്ക് തീര്‍ത്ഥാടനം നടത്തി. തന്റെ ജോലിക്കാര്‍ക്കു വേണ്ടിയും അദ്ദേഹം തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു, ലോകമെങ്ങുമുള്ള തന്റെ സ്ഥാപനങ്ങളിലേക്ക് ലൂര്‍ദ്ദ് മാതാവിന്റെ രൂപവും ഫെറോറോ കൊടുത്തയച്ചിരുന്നു.

50 ല്‍ അധികം രാജ്യങ്ങളില്‍ ന്യൂടെല്ല ഇന്ന് ലഭ്യമാണ്. 2015 ഫെബ്രുവരി 17 ന് 89 ാം വയസിലാണ് ഫെറേറോ നിര്യാതനായത്.

You must be logged in to post a comment Login