നിപ്പ; താമരശ്ശേരി രൂപതയില്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തില്‍ മാറ്റം വരുത്തിക്കൊണ്ട് സര്‍ക്കുലര്‍

നിപ്പ; താമരശ്ശേരി രൂപതയില്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തില്‍ മാറ്റം വരുത്തിക്കൊണ്ട് സര്‍ക്കുലര്‍

താമരശ്ശേരി: കോഴിക്കോട് ജില്ലയെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് വ്യാപനത്തെതുടര്‍ന്ന് താമരശ്ശേരി രൂപതയില്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് മാറ്റം വരുത്തിക്കൊണ്ട് രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് നാവില്‍ വിശുദ്ധ കുര്‍ബാന നല്കുന്ന രീതിക്ക് മാറ്റം വരുത്തി. പകരം കൈകളില്‍ വിശുദ്ധ കുര്‍ബാന നല്കും.

അതുപോലെ ഇടവകകളിലെ കുടുംബകൂട്ടായ്മ, മാമ്മോദീസ, കല്യാണം പോലെയുള്ള ചടങ്ങുകള്‍ സാധിക്കുന്നതാണെങ്കില്‍ മാറ്റിവയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മതബോധനക്ലാസുകളും വൈകിമ ാത്രമേ ആരംഭിക്കുകയുള്ളൂവെന്നും അറിയിപ്പില്‍ പറയുന്നു.

You must be logged in to post a comment Login