“കേരളത്തിലെ ജനങ്ങളില്‍ 95% ത്തിനും നിയമം അനുസരിക്കാന്‍ മടി”

“കേരളത്തിലെ ജനങ്ങളില്‍ 95% ത്തിനും നിയമം അനുസരിക്കാന്‍ മടി”

കൊച്ചി: കേരളത്തിലെ ജനങ്ങളില്‍ 95% ത്തിനും നിയമം അനുസരിക്കാന്‍ മടിയാണെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ടിപി സെന്‍കുമാര്‍ ഐപിഎസ്. ന്യൂമാന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍, വര്‍ദ്ധിച്ചുവരുന്ന പോലീസ് അതിക്രമങ്ങള്‍ കാരണവും പ്രതിവിധിയും എന്ന വിഷയത്തില്‍ കലൂര്‍ ലൂമാന്‍ ജ്യോതിസില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് തിരഞ്ഞെടുപ്പില്‍ ശാരീരിക ക്ഷമത മാത്രം പോരാ മനശാസ്ത്രപരമായ കഴിവും മികവും പരിശോധിക്കണം. കോടതിയെ മാനിക്കാനും നീതി നടപ്പിലാക്കാന്‍ സഹായിക്കുകയുമാണ് പോലീസിന്റെ പ്രധാന ചുമതല. 25 വയസില്‍ പോലീസില്‍ ചേരണമെന്നും 25 % എങ്കിലും വനിതകള്‍ പോലീസില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ലിഡാ ജേക്കബ് ഐഎഎസ് മോഡറേറ്റര്‍ ആയിരുന്നു.

You must be logged in to post a comment Login