ഓഖി ദുരിതാശ്വാസം, സീറോ മലബാര്‍ സഭ നല്കിയത് 4.95 കോ​​​ടി രൂ​​​പ

ഓഖി ദുരിതാശ്വാസം, സീറോ മലബാര്‍ സഭ നല്കിയത്  4.95 കോ​​​ടി രൂ​​​പ

കൊ​​​ച്ചി: ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ കെ​​​ടു​​​തി​​​യ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ സ​​​മ​​​ഗ്ര പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ 4.95 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കി.
വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും സ​​​ന്യാ​​​സ, സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ​​​യും സാ​​​മൂ​​​ഹ്യ​​സേ​​​വ​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണു വി​​​ഭ​​​വ​​​സ​​​മാ​​​ഹ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

ദു​​​ര​​​ന്ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ര​​​ണ്ട​​​ര​​ക്കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യ​​​വും ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും നേ​​​രി​​​ട്ട് എ​​​ത്തി​​​ച്ചു. തു​​​ട​​​ർ​​​ന്നു കെ​​​സി​​​ബി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന സു​​​സ്ഥി​​​ര പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളും സ​​​ന്യാ​​​സ​​സ​​​മൂ​​​ഹ​​​ങ്ങ​​​ളും 2.45 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ച്ചു. ഇ​​​തു കെ​​​സി​​​ബി​​​സി ജ​​​സ്റ്റീ​​​സ് പീ​​​സ് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ക​​​മ്മീ​​​ഷ​​​നു കൈ​​​മാ​​​റി. ഈ ​​​ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു കേ​​​ര​​​ള​​​സ​​​ഭ​​​യു​​​ടെ സ​​​മ​​​ഗ്ര ഓ​​​ഖി പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ദു​​​ര​​​ന്ത ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ശാ​​​സ്ത്രീ​​​യ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.
സീ​​​റോ മ​​​ല​​​ബാ​​​ർ സി​​​ന​​​ഡ് രൂ​​​പം ന​​​ൽ​​​കി​​​യ സീ​​​റോ മ​​​ല​​​ബാ​​​ർ സോ​​​ഷ്യ​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് നെ​​​റ്റ് വ​​​ർ​​​ക്കി​​​ന്‍റെ (സ്പ​​​ന്ദ​​​ൻ) നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വി​​​ഭ​​​വ​​​സ​​​മാ​​​ഹ​​​ര​​​ണ​​​വും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നു ചീ​​​ഫ് കോ- ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട് അറി​​​യി​​​ച്ചു.

You must be logged in to post a comment Login