ഓ​​​ഖി ദു​​​രി​​​ത​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​കളില്‍ ആര്‍ച്ച് ബിഷപ് പെരുന്തോട്ടം സന്ദര്‍ശനം നടത്തി

ഓ​​​ഖി ദു​​​രി​​​ത​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​കളില്‍ ആര്‍ച്ച് ബിഷപ് പെരുന്തോട്ടം സന്ദര്‍ശനം നടത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ഓ​​​ഖി ദു​​​രി​​​ത​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.ഇ​​​ന്ന​​​ലെ വൈ​​കു​​ന്നേ​​ര​​മാ​​ണ് ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് പൂ​​​ന്തു​​​റ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ലെ​​​ത്തി​​​യ​​ത്. തു​​​ട​​​ർ​​​ന്ന് പ​​​ള്ളി​​​യി​​​ലും പ​​​ള്ളി മു​​​റ്റ​​​ത്തു​​​മാ​​​യി കാ​​​ത്തി​​​രു​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു. പ​​​ള്ളി മു​​​റ്റ​​​ത്തു കൂ​​​ടി നി​​​ന്ന വി​​​ശ്വാ​​​സി​​​ക​​​ളു​​​മൊ​​​രു​​​മി​​​ച്ച് പ്രാ​​​ർ​​​ഥി​​​ച്ചു.

തു​​​ട​​​ർ​​​ന്ന് പൂ​​​ന്തു​​​റ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ജ​​​സ്റ്റി​​​ൻ ജൂ​​​ഡി​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച്ച ന​​​ട​​​ത്തി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലൂ​​​ർ​​​ദ് ഫൊ​​​റോ​​​നാ വി​​​കാ​​​രി​​​യും ലൂ​​​ർ​​​ദ് മാ​​​താ കെ​​​യ​​​ർ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ഫാ. ​​​ജോ​​​സ് വി​​​രു​​​പ്പേ​​​ൽ, അ​​​ന്പൂ​​​രി ഫൊ​​​റോ​​​നാ വി​​​കാ​​​രി ഫാ. ​​​ജോ​​​സ​​​ഫ് ചൂ​​​ള​​​പ്പ​​​റ​​​ന്പി​​​ൽ, ലൂ​​​ർ​​​ദ് മാ​​​താ കെ​​​യ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​ണി മാ​​​ളി​​​യേ​​​ക്ക​​​ൽ, ഫാ. ​​​രാ​​​ജീ​​​വ് , ഫാ. ​​​തോ​​​മ​​​സ് കാ​​​ര​​​ക്കാ​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​രും ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പി​​​നൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഓ​​​ഖി ദു​​​രി​​​ത ബാ​​​ധി​​​ത​​​ർ​​​ക്കാ​​​യി ലൂ​​​ർ​​​ദ് മാ​​​താ കെ​​​യ​​​റി​​​ന്‍റെ സം​​​ഭാ​​​വ​​​ന ഫാ. ​​​റോ​​​ണി മാ​​​ളി​​​യേ​​​ക്ക​​​ൽ കൈ​​​മാ​​​റി.

You must be logged in to post a comment Login