ഓഖി; പ്ലക്കാര്‍ഡും ശവപ്പെട്ടിയും കുരിശുമേന്തി പ്രതിഷേധം, ദേശീയദുരന്തമായി പ്രഖ്യാപിച്ചില്ലെങ്കില്‍ മൃതദേഹവുമായി സെക്രട്ടറിയേറ്റ് വളയുമെന്ന് മുന്നറിയിപ്പ്

ഓഖി; പ്ലക്കാര്‍ഡും ശവപ്പെട്ടിയും കുരിശുമേന്തി പ്രതിഷേധം, ദേശീയദുരന്തമായി പ്രഖ്യാപിച്ചില്ലെങ്കില്‍ മൃതദേഹവുമായി സെക്രട്ടറിയേറ്റ് വളയുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സംസ്ഥാനകേന്ദ്ര സര്‍ക്കാരുകളുടെ അനാസ്ഥയ്‌ക്കെതിരെ ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് തലസ്ഥാനനഗരിയെ ഇളക്കിമറിച്ചു. പ്ലക്കാര്‍ഡും ശവപ്പെട്ടിയും കുരിശുമേന്തിയായിരുന്നു മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ചിനെത്തിയത്. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് നടത്തിയ പ്രതിഷേധറാലി അടുത്തകാലത്തുണ്ടായ ഏററവും വലിയ സമരമായി വിലയിരുത്തപ്പെടുന്നു.

ആര്‍ച്ച് ബിഷപ് ഡോ. എം സൂസൈപാക്യം പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് പന്ത്രണ്ടിന് സെന്റ് ജോസഫ് കത്തീഡ്രലിന് മുന്നില്‍ നിന്നാണ് റാലി ആരംഭിച്ചത്.

ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നതില്‍ തികഞ്ഞ അനാസ്ഥയുണ്ടായതായി ആര്‍ച്ച് ബിഷപ് പറഞ്ഞു. ദുരന്തം സംഭവിച്ച് ദിവസങ്ങള്‍ പലതുകഴിഞ്ഞിട്ടും ഇനിയും 150 ല്‍ അധികം മത്സ്യത്തൊഴിലാളികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിച്ചില്ലെങ്കില്‍ മൃതദേഹവുമായി സെക്രട്ടറിയേറ്റ് വളയുമെന്നും അദ്ദേഹം  മുന്നറിയിപ്പ് നല്കി.

You must be logged in to post a comment Login