ഓഖി ;മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ് നാട് സര്‍ക്കാര്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്കും

ഓഖി ;മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ് നാട് സര്‍ക്കാര്‍ 20  ലക്ഷം രൂപ നഷ്ടപരിഹാരം നല്കും

കു​​​ള​​​ച്ച​​​ൽ: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങൾക്കു ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ 20 ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കും.ദു​​​ര​​​ന്ത​​​ത്തി​​​ൽ പെ​​​ട്ട​​​വ​​​ർ​​​ക്കു മ​​​തി​​​യാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും പു​​​ന​​​ര​​​ധി​​​വാ​​​സ പാ​​​ക്കേ​​​ജും ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി പ​​​ള​​​നി​​സ്വാ​​​മി​​​യെ ക​​​ണ്ടു നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യ​​​പ്പോ​​​ഴാ​​​ണു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ന്ന കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.ദു​​​ര​​​ന്ത​​​ത്തി​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ട വ​​​ള്ള​​​ങ്ങ​​​ളും വ​​​ല​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു തു​​​ല്യ​​​മാ​​​യ തു​​​ക ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കും. ന​​​ഷ്ട​​​മാ​​​യ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ​​​ത​​​ല സ​​​മി​​​തി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ക്കു​​​ന്ന മു​​​റ​​​യ്ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കും. ദു​​​ര​​​ന്ത​​​ത്തി​​​ൽ വി​​​ധ​​​വ​​​ക​​​ളാ​​​യ​​​വ​​​രു​​​ടെ പെ​​​ണ്‍​മ​​​ക്ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​ന് സ​​​ർ​​​ക്കാ​​​ർ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കും. ദു​​​ര​​​ന്ത​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വീ​​​ടു​​​ക​​​ൾ പു​​​ന​​​ർ നി​​​ർ​​​മി​​​ക്കാ​​​ൻ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​റ​​​പ്പു ന​​​ൽ​​​കി.​​​

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കോ​​​ട്ടാ​​​ർ ബി​​​ഷ​​​പ് ഡോ. ​​​ന​​​സ്രേം സൂ​​​സൈം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ ഡോ. ​​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ്, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. യൂ​​​ജി​​​ൻ എ​​​ച്ച്. പെ​​​രേ​​​ര, തൂ​​​ത്തൂ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ എ​​​ട്ടു പ​​​ള്ളി​​​ക​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ കു​​​ള​​​ച്ച​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​രോ​​​ടൊ​​​പ്പ​​​മാ​​​ണു ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ക​​​ണ്ട​​​ത്.

You must be logged in to post a comment Login