അ​​​ഞ്ചു ട​​​ണ്‍ അ​​​രി​​​യും 1000 കി​​​ലോ തേ​​​യി​​​ല​​​യു​​​മാ​​​യി ഇടുക്കി രൂപത ഓഖി ദുരിത മേഖലയില്‍

അ​​​ഞ്ചു ട​​​ണ്‍ അ​​​രി​​​യും 1000 കി​​​ലോ തേ​​​യി​​​ല​​​യു​​​മാ​​​യി  ഇടുക്കി രൂപത ഓഖി ദുരിത മേഖലയില്‍

കാ​​​ൽ​​​വ​​​രി​​​മൗ​​​ണ്ട് : ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു സ​​​ഹാ​​​യ​​​ഹ​​​സ്ത​​​വു​​​മാ​​​യി ഇ​​​ടു​​​ക്കി രൂ​​​പ​​​ത. വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ​​​നി​​​ന്നു സ​​​മാ​​​ഹ​​​രി​​​ച്ച അ​​​ഞ്ചു ട​​​ണ്‍ അ​​​രി​​​യും ഇ​​​ടു​​​ക്കി രൂ​​​പ​​​ത ചെ​​​റു​​​കി​​​ട തേ​​​യി​​​ല ക​​​ർ​​​ഷ​​​ക സം​​​ഘം സ്വ​​​രൂ​​​പി​​​ച്ച 1000 കി​​​ലോ തേ​​​യി​​​ല​​​യു​​​മാ​​​യി ഇ​​​ന്ന​​​ലെ യാ​​​ത്ര​​​തി​​​രി​​​ച്ച വാ​​​ഹ​​​നം വി​​​ഴി​​​ഞ്ഞ​​​ത്ത് ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം​​​ന​​​ൽ​​​കു​​​ന്ന ല​​​ത്തീ​​​ൻ രൂ​​​പ​​​ത അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു കൈ​​​മാ​​​റി.

കാ​​​ൽ​​​വ​​​രി​​​മൗ​​​ണ്ടി​​​ലെ ജീ​​​വ​​​ൻ ടീ ​​​ഫാ​​​ക്ട​​​റി അ​​​ങ്ക​​​ണ​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട വാ​​​ഹ​​​നം ഇ​​​ടു​​​ക്കി രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ജോ​​​സ് പ്ലാ​​​ച്ചി​​​ക്ക​​​ൽ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു.മോ​​​ണ്‍. ജോ​​​സ് പ്ലാ​​​ച്ചി​​​ക്ക​​​ൽ, ജീ​​​വ​​​ൻ ടീ ​​​ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് കൊ​​​ല്ലം​​​പ​​​റ​​​ന്പി​​​ൽ, ഫാ. ​​​ജോ​​​ർ​​​ജ് പാ​​​ട്ട​​​ത്തേ​​​ക്കു​​​ഴി, ഫാ. ​​​ജ​​​യിം​​​സ് മാ​​​ക്കി​​​ൽ, ഫാ. ​​​വി​​​ൽ​​​സ​​​ണ്‍ മ​​​ണി​​​യാ​​​ട്ട്, ഫാ. ​​​തോ​​​മ​​​സ് മ​​​ല​​​യാ​​​റ്റ്, ഫാ. ​​​സ​​​ക്ക​​​റി​​​യാ​​​സ് പു​​​തി​​​യാ​​​പ​​​റ​​​ന്പി​​​ൽ, ഫാ. ​​​കു​​​ര്യ​​​ൻ പൊ​​​ടി​​​പാ​​​റ, ഫാ. ​​​സ​​​ക്ക​​​റി​​​യാ​​​സ് കു​​​മ്മ​​​ണ്ണൂ​​​പ​​​റ​​​ന്പി​​​ൽ, ഫാ. ​​​മാ​​​ത്യു ചെ​​​റു​​​പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ആ​​​ദ്യ ദൗ​​​ത്യ​​​സം​​​ഘം വി​​​ഴി​​​ഞ്ഞ​​​ത്തെ​​​ത്തി​​​യ​​​ത്.

You must be logged in to post a comment Login