ഓഖി ദുരന്തം; നാളെ കെസിബിസിയുടെ പ്രാര്‍ത്ഥനാദിനം

ഓഖി ദുരന്തം; നാളെ കെസിബിസിയുടെ പ്രാര്‍ത്ഥനാദിനം

കൊ​​​ച്ചി: ചു​​​ഴ​​​ലി​​​ക്കാ​​​റ്റും ക​​​ട​​​ൽ​​​ക്ഷോ​​​ഭ​​​വും മൂ​​​ലം ദു​​​രി​​​ത​​​ത്തി​​​ലാ​​​യ​​​വ​​​രോ​​​ട് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചു മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ദി​​​ന​​​മാ​​​യ നാ​​​ളെ കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യും ഭാ​​​ര​​​ത​​​ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യും പ്രാ​​​ർ​​​ഥ​​​നാ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​എം.​ സൂ​​​സ​​​പാ​​​ക്യം, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ.​ ​​യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ ദി​​​വ്യ​​​ബ​​​ലി​​​മ​​​ധ്യേ അ​​​നു​​​സ്മ​​​രി​​​ച്ചു പ്രാ​​​ർ​​​ഥി​​​ക്കും. നാ​​​ളെ സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി തീ​​​ര​​​ദേ​​​ശ​​​ജ​​​ന​​​ത​​​യു​​​ടെ സ​​​മാ​​​ശ്വാ​​​സ​​​ത്തി​​​നു​​​വേ​​​ണ്ടി നീ​​​ക്കി​​​വ​​​യ്ക്കും. വി​​​ശ്വാ​​​സി​​​ക​​​ൾ ഒ​​​രു​​ദി​​​വ​​​സ​​​ത്തെ വ​​​രു​​​മാ​​​ന​​​മെ​​​ങ്കി​​​ലും ദു​​​രി​​​താ​​​ശ്വാ​​​സ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി സം​​​ഭാ​​​വ​​​ന​​​ചെ​​​യ്യ​​​ണം.

ഓ​​​രോ രൂ​​​പ​​​ത​​​യും സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന തു​​​ക ഈ​​​മാ​​​സം 31നു​ ​​മു​​​ന്പ് കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ഏ​​​ല്പി​​​ക്ക​​ണം. വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സം​​​ഭാ​​​വ​​​ന​​​ക​​​ൾ രൂ​​​പ​​​താ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഏ​​​ൽ​​​പി​​​ക്കു​​​ക​​​യോ കൊ​​​ച്ചി വെ​​​ണ്ണ​​​ല സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ൽ തു​​​റ​​​ന്നി​​​ട്ടു​​​ള്ള സൈ​​​ക്ലോ​​​ണ്‍ ഓ​​​ഖി റി​​​ലീ​​​ഫ് ഫ​​​ണ്ടി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​ക​​​യോ വേ​​​ണം. എ​​​ല്ലാ ഇ​​​ട​​​വ​​​ക​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സ​​​ന്യാ​​​സ​​ഭ​​​വ​​​ന​​​ങ്ങ​​​ളും ഈ ​​​സം​​​രം​​​ഭ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​ര​​​ണ​​മെ​​ന്നും കെ​​​സി​​​ബി​​​സി സ​​​ർ​​​ക്കു​​​ല​​​റി​​​ൽ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

You must be logged in to post a comment Login