ചുഴലിക്കാറ്റ് ദുരന്തം; സര്‍ക്കാരുകളുടെ നിഷ്ക്രിയത്വത്തിനെതിരെ തിരുവനന്തപുരം അതിരൂപത പ്രക്ഷോഭത്തിലേക്ക്

ചുഴലിക്കാറ്റ് ദുരന്തം; സര്‍ക്കാരുകളുടെ നിഷ്ക്രിയത്വത്തിനെതിരെ തിരുവനന്തപുരം അതിരൂപത പ്രക്ഷോഭത്തിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ചു​ഴ​ലി​ക്കാ​റ്റ് ദു​ര​ന്ത​ത്തേ​ത്തു​ട​ർ​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. തി​ങ്ക​ളാ​ഴ്ച കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു താ​ക്കീ​താ​യി രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര അ​റി​യി​ച്ചു.

ഇന്നലെ അ​തി​രൂ​പ​താ ആ​സ്ഥാ​ന​ത്തു വി​ളി​ച്ചു ചേ​ർ​ത്ത വൈ​ദി​ക​രു​ടെ​യും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് സ​മ​ര​മാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ധാ​രാ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ ഇ​പ്പോ​ഴു​മു​ണ്ട്. എ​ന്നാ​ൽ കേ​ന്ദ്ര – സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സം​വി​ധാ​ന​മാ​കെ സ്തം​ഭി​ച്ചു നി​ൽ​ക്കു​ക​യാ​ണെ​ന്ന് മോ​ണ്‍. യൂ​ജി​ൻ പെ​രേ​ര പ​റ​ഞ്ഞു.

ക​ട​ലി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്ക​ണം. അ​തി​നാ​ണു ത​ങ്ങ​ൾ ഇ​പ്പോ​ൾ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​രും കേ​ര​ള, ത​മി​ഴ്നാ​ട് സ​ർ​ക്കാ​രും ഒ​റ്റ​ക്കെ​ട്ടാ​യി അ​ടി​യ​ന്ത​ര​മാ​യി രം​ഗ​ത്തു വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

You must be logged in to post a comment Login