ഓ​​​ഖി ; 3500 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​താ

ഓ​​​ഖി ; 3500 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​താ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ തീ​​​ര​​​ദേ​​​ശ​​​ത്തി​​​നാ​​​യി 3500 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കൗ​​​ണ്‍​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​താ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ല​​​ത്തീ​​​ൻ സ​​​ഭാ​​​സം​​​ഘം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ നേ​​​രി​​​ൽ​​ക്ക​​ണ്ടു ന​​​ൽ​​​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ലാ​​​ണ് ഈ​ ​​ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്.

ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കും കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കും സ്ഥി​​​ര​​​മാ​​​യ അം​​​ഗ​​​വൈ​​​ക​​​ല്യം സം​​​ഭ​​​വി​​​ച്ച​​​വ​​​ർ​​​ക്കും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര ഫ​​​ണ്ട് രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 300 കോ​​​ടി രൂ​​​പ, മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു പോ​​​കു​​​ന്ന​​​വ​​​രു​​​ടെ സു​​​ര​​​ക്ഷി​​​ത​​​ത്വ​​​ത്തി​​​നാ​​​യി സാ​​​റ്റ​​​ലൈ​​​റ്റ് ട്രാ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​വും വി​​​എ​​​ച്ച്എ​​​ഫ് റേ​​​ഡി​​​യോ സെ​​​റ്റും ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി 80 കോ​​​ടി രൂ​​​പ, മ​​​റൈ​​​ൻ ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി 70 കോ​​​ടി രൂ​​​പ, ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ ന​​​ശി​​​ച്ച വ​​​ള്ള​​​വും മ​​​റ്റ് മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും പ​​​ക​​​രം വാ​​​ങ്ങി ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി 800 കോ​​​ടി രൂ​​​പ, അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടു കൂ​​​ടി​​​യ ഭ​​​വ​​​ന പ​​​ദ്ധ​​​തി​​​ക്കാ​​​യി 1250 കോ​​​ടി രൂ​​​പ, തീ​​​ര സം​​​ര​​​ക്ഷ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി 750 കോ​​​ടി രൂ​​​പ, ദു​​​ര​​​ന്ത​​​ത്തെ നേ​​​രി​​​ടു​​​ന്ന​​​തി​​​നും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന് 250 കോ​​​ടി രൂ​​​പ ഉ​​​ൾ​​​പ്പെ​​​ടെ 3500 കോ​​​ടി രൂ​​​പ​​​യു​​​ടെ പാ​​​ക്കേ​​​ജ് ആ​​​ണ് നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

കേ​​​ന്ദ്രത്തി​​​ൽ ഫി​​​ഷ​​​റീ​​​സ് മേ​​​ഖ​​​ല​​​യ്ക്കാ​​​യി പ്ര​​​ത്യേ​​​ക മ​​​ന്ത്രാ​​​ല​​​യം രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഓ​​​ഖി ദു​​​ര​​​ന്തം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ ക​​​ട​​​ൽ ദു​​​ര​​​ന്ത​​​ങ്ങ​​​ളും പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​വേ​​​ദ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഈ ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ 28 നു ​​​കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച നാ​​​ഷ​​​ണ​​​ൽ മ​​​റൈ​​​ൻ ഫി​​​ഷ​​​റീ​​​സ് പോ​​​ളി​​​സി​​​യി​​​ൽ ഇ​​​തു വ്യ​​​ക്ത​​​മാ​​​യി പ​​​റ​​​യു​​​ന്നു​​​ണ്ട്.

ദു​​​ര​​​ന്ത ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി നേ​​​വി, കോ​​​സ്റ്റ്ഗാ​​​ർ​​​ഡ്, ഫി​​​ഷ​​​റീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ, മ​​​റൈ​​​ൻ പോ​​​ലീ​​​സ് തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ 30 ശ​​​ത​​​മാ​​​നം നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കാ​​​യി നീ​​​ക്കി വ​​​യ്ക്ക​​​ണം. തീ​​​ര​​​ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ 6030 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് നേ​​​രി​​​ട്ടു ബാ​​​ധി​​​ച്ച​​​താ​​​യും നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ചൂ​​​ണ്ടി​​ക്കാ​​ട്ടി.

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ. ​​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ്, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. യൂ​​​ജി​​​ൻ പെ​​​രേ​​​ര, അ​​​തി​​​രൂ​​​പ​​​ത അ​​​ല്‌​​മാ​​​യ ക​​​മ്മീ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ർ​​​ക്ക് ഏ​​​യ്ഞ്ച​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യ​​​ത്.

You must be logged in to post a comment Login