മക്കള്‍ ഇറക്കിവിട്ട വൃദ്ധമാതാപിതാക്കള്‍ക്ക് അഭയമായത് ദേവാലയം

മക്കള്‍ ഇറക്കിവിട്ട വൃദ്ധമാതാപിതാക്കള്‍ക്ക് അഭയമായത് ദേവാലയം

തളിപ്പറമ്പ്: തെരുവിലേക്ക് മക്കളാല്‍ വലിച്ചെറിയപ്പെടുന്ന വൃദ്ധമാതാപിതാക്കളുടെ കദനകഥയിലേക്ക് ഒരു ഏടുകൂടി. തളിപ്പറമ്പ് തൃച്ചംബരം സെന്റ് പോള്‍സ് ദേവാലയത്തിന് സമീപത്തുള്ള ഹെന്റി ജോസും ഭാര്യയുമാണ് ഏറ്റവും ഒടുവിലായി ഇതിന് ഇരകളായത്.

മകള്‍ക്കും കുടുംബത്തിനും ഒപ്പം താമസിച്ചിരുന്ന ഈ വൃദ്ധദമ്പതികളെ കഴിഞ്ഞ ദിവസം മകളും  ഭര്‍ത്താവും ചേര്‍ന്ന് ഇറക്കിവിടുകയായിരുന്നു. പോകാന്‍ മറ്റൊരിടവും ഇല്ലാത്ത ഈ ദമ്പതികള്‍ അഭയം തേടിയത് പള്ളിയില്‍. ഫാ. ജേക്കബ് ജോസ് ഇവര്‍ക്ക് അഭയം നല്കി. വികാരി അറിയിച്ചതനുസരിച്ച് തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പകല്‍ വീട്ടില്‍ താമസിക്കാന്‍ അവസരം ലഭിച്ചാലും രാത്രിയില്‍ അതിനുള്ള ധൈര്യമില്ലെന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ട് രാത്രിയില്‍ പള്ളി വരാന്തയില്‍ താമസിക്കാനാണ് ഈ വൃദ്ധദമ്പതികളുടെ തീരുമാനം.

You must be logged in to post a comment Login