വയോജനമന്ദിരങ്ങൾ കരുതൽ സംസ്‌കാരം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധിക്കണം; മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്

വയോജനമന്ദിരങ്ങൾ കരുതൽ സംസ്‌കാരം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധിക്കണം; മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്

പൊന്നുരുന്നി: വാർധക്യത്തിലെത്തുന്ന മാതാപിതാക്കൾക്ക് സ്വന്തം വീടുകളിൽ തന്നെ സ്‌നേഹപൂർണമായ പരിചരണം ഉറപ്പു വരുത്തുന്ന കരുതലിന്‍റെ സംസ്‌കാരം സമൂഹത്തിൽ വളർത്തിയെടുക്കുന്നതിൽ വയോജനമന്ദിരങ്ങൾ ശ്രദ്ധിക്കണമെന്ന് എറണാകുളം- അങ്കമാലി അതിരൂപതാ സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അഭിപ്രായപ്പെട്ടു.

അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ ചെത്തിക്കോട് പ്രവർത്തിക്കുന്ന സൗഖ്യസദൻ വയോജനമന്ദിരത്തിന്‍റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവഗണിക്കപ്പെടുന്നവർക്ക് ആശ്രയമേകുക എന്ന ലക്ഷ്യത്തോടെ നാം അറിയാത്ത, നമ്മെ അറിയാത്ത ഉപകാരികൾ നൽകുന്ന സഹായങ്ങൾക്ക് പ്രാർത്ഥനയിലൂടെ പ്രതിനന്ദി പ്രകാശിപ്പിക്കാൻ നമുക്കു കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫാ. ജോൺ അയനിയാടൻ അധ്യക്ഷനായിരുന്നു. സഹൃദയ അസി. ഡയറക്ടർ ഫാ. ഡേവിസ് പടയ്ക്കൽ, ഫാ. ഹോർമിസ് മരോട്ടിക്കുടി, ജോസഫ് മൂഴിയിൽ, സിസ്റ്റർ ലിൻസി തെരേസ്, സിസ്റ്റർ അൽബീന, പി. ജി സേവ്യർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

You must be logged in to post a comment Login