കേരളസഭയിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനി വിടവാങ്ങി

കേരളസഭയിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനി  വിടവാങ്ങി

കാഞ്ഞിരപ്പള്ളി:  കേരള സഭയിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനി സിസ്റ്റര്‍ മേരി ക്രിസോസ്തം എസ്‌എ‌ബി‌എസ് നിര്യാതയായി.  ഇന്ന് രാവിലെയായിരുന്നു നൂറ്റിയഞ്ച് വയസുകാരിയായ സിസ്റ്ററുടെ മരണം. ഏതാനും ആഴ്ചകളായി  രോഗബാധിതയായിരുന്നു.

ശനിയാഴ്ച കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ സംസ്കാരശുശ്രൂഷകള്‍ നടക്കും.

You must be logged in to post a comment Login