ഫ്രാന്‍സിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ഈ കത്തോലിക്കാ കന്യാസ്ത്രീയാണ്

ഫ്രാന്‍സിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ഈ കത്തോലിക്കാ കന്യാസ്ത്രീയാണ്

മാര്‍സെല്ലി: സിസ്റ്റര്‍ ആന്‍ഡ്രിക്ക് വയസ് 113. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീയാണിത്. ഈ  ബഹുമതിക്ക് പുറമെ ഫ്രാന്‍സിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി കൂടിയാണ് സിസ്റ്റര്‍ ആന്‍ഡ്രി.

ദരിദ്രമായ പ്രൊട്ടസ്റ്റന്റ് കുടുംബത്തിലാണ് സിസ്റ്റര്‍ വളര്‍ന്നുവന്നത്. 27 ാം വയസിലാണ് കത്തോലിക്കാ സഭയിലേക്ക് വന്നത്.

സഭയിലേക്ക് വന്നതോടെ താന്‍ ഓരോ നിമിഷവും ആത്മീയമായി പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് സിസ്റ്ററുടെ സാക്ഷ്യം.

നാല്പതാം വയസിലാണ് കന്യാസ്ത്രീയാകാന്‍ തീരുമാനിച്ചത്. അധ്യാപികയായും പിന്നെ രണ്ടാം ലോകമഹായുദ്ധകാലത്ത് ആതുരശുശ്രൂഷാരംഗത്തും പ്രവര്‍ത്തിച്ചു. സിസ്റ്റര്‍ക്ക് എഴുപത് വയസായപ്പോള്‍ സഹോദരങ്ങളെല്ലാം മരണമടഞ്ഞു. ഉടന്‍ തന്നെ അവരുടെ പിന്നാലെ തനിക്കും പോകേണ്ടിവരുമെന്നായിരുന്നു ധാരണ. പക്ഷേ ദൈവം പിന്നെയും ആയുസ് നീട്ടിക്കൊടുത്തിരിക്കുന്നു.

104 വയസ് വരെ പ്രവര്‍ത്ത നിരതയുമായിരുന്നു സിസ്റ്റര്‍. ഇപ്പോള്‍ തനിക്ക് എഴുതാനോ വായിക്കാനോ കഴിയില്ല എന്ന് സിസ്റ്റര്‍ പറയുന്നു. ദൈവം എന്നെ നന്നായി പരിപാലിക്കുന്നു. സിസ്റ്റര്‍ക്ക് അതു മാത്രമേ പറയാനുള്ളൂ ഇപ്പോള്‍.

You must be logged in to post a comment Login