ഫാ.ടോമിന്റെ മോചനം വത്തിക്കാന്റെ ഇടപെടല്‍ മൂലമെന്ന് വ്യക്തമായി

ഫാ.ടോമിന്റെ മോചനം വത്തിക്കാന്റെ ഇടപെടല്‍ മൂലമെന്ന് വ്യക്തമായി

ഒമാന്‍: ഐഎസ് ഭീകരരുടെ തടവിലായിരുന്ന ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ ഇടപെട്ടത് വത്തിക്കാന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ഒമാന്‍ വ്യക്തമാക്കി. ഒമാന്‍ സുല്‍ത്താന്‍ ഖാബൂസിന്റെ വാക്കുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഫാ.ടോമിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടെന്ന അവകാശവാദങ്ങളെ ഖണ്ഡിക്കുന്നതാണ് ഈ പുതിയ വെളിപെടുത്തല്‍.

യെമനുമായി ബന്ധപ്പെട്ടാണ് ഒമാന്‍ അധികൃതര്‍ മോചനവഴി തേടിയത്. ഇതിനായി ആദ്യം കണ്ടെത്തിയത് ടോമിനെ പാര്‍പ്പിച്ച രഹസ്യകേന്ദ്രം കണ്ടെത്തുകയായിരുന്നു. പിന്നീട് ഭീകരകേന്ദ്രത്തില്‍ നിന്ന് സുരക്ഷിതമായി തിരിച്ചെത്തിക്കാനുളള ശ്രമങ്ങള്‍ നടത്തുകയായിരുന്നു.

You must be logged in to post a comment Login