ഓണം; വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍

ഓണം; വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍

കൊച്ചി: ദക്ഷിണ റെയില്‍വേ ഓണം സ്‌പെഷ്യല്‍ വേളാങ്കണ്ണി തീര്‍ത്ഥാടക സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ഇതിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. തിരുവനന്തപുരം വേളാങ്കണ്ണി സ്‌പെഷ്യല്‍ തിരുവനന്തപുരത്ത് നിന്ന് 29 സെപ്തംബര് 5 തീയതികളില്‍ ഉച്ചയ്ക്ക് 3.30 ന് പുറപ്പെട്ടു പിറ്റേദിവസം പുലര്‍ച്ചെ 3.45 ന് വേളാങ്കണ്ണിയില്‍ എത്തും. നാഗര്‍കോവില്‍ മധുര വഴിയാണ് സര്‍വീസ്. വേളാങ്കണ്ണി തിരുവനന്തപുരം സ്‌പെഷ്യല്‍ 30, സെപ്തംബര്‍ 5 തീയതികളില്‍ രാത്രി 10.10 ന് പുറപ്പെട്ടു പിറ്റേദിവസം ഉച്ചയ്ക്ക് 12.15ന് തിരുവനന്തപുരത്ത് എത്തും. മധുര നാഗര്‍കോവില്‍ വഴിയാണ് സര്‍വീസ്. എറണാകുളം വേളാങ്കണ്ണി 28.31 സെപ്തംബര്‍ നാല്, ഏഴ് തീയതികളില്‍ രാത്രി 11 ന ് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് വേളാങ്കണ്ണിയിലെത്തും. പാലക്കാട് ഈ റോഡ് വഴിയാണ് സര്‍വീസ്. വേളാങ്കണ്ണി എറണാകുളം ജംങ്കഷന്‍ സ്‌പെഷ്യല്‍ 29, സെപ്തംബര്‍ രണ്ട്, അഞ്ച്, ഒമ്പത് തീയതികളില്‍ രാത്രി 11.45 ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1.40ന് എറണാകുളത്ത് എത്തും.

You must be logged in to post a comment Login