നിനവെ പ്ലെയിനില്‍ ഓപ്പണ്‍ ഡോര്‍സ് 700 ക്രൈസ്തവഭവനങ്ങള്‍ പുനനിര്‍മ്മിച്ചു നല്കി

നിനവെ പ്ലെയിനില്‍ ഓപ്പണ്‍ ഡോര്‍സ് 700 ക്രൈസ്തവഭവനങ്ങള്‍ പുനനിര്‍മ്മിച്ചു നല്കി

ഇറാക്ക്: ഐഎസ് ഭീകരര്‍ തകര്‍ത്തുകളഞ്ഞ ക്രൈസ്തവഭവനങ്ങളില്‍ 700 എണ്ണം ഓപ്പണ്‍ ഡോര്‍സ് പുനനിര്‍മ്മിച്ചുനല്കി. മൂന്നരവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഐഎസ് ഭീകരര്‍ ക്രൈസ്തവര്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും എതിരെ മതപീഡനം അഴിച്ചുവിട്ടത്.

ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയോ വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി വന്‍തോതിലുള്ള നികുതി കൊടുക്കുകയോ അല്ലെങ്കില്‍ കൊല്ലപ്പെടുകയോ ആയിരുന്നു ക്രൈസ്തവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും മുമ്പിലുള്ള തിരഞ്ഞെടുപ്പ്.്. മാസങ്ങള്‍ക്ക് മുമ്പ് നിനവെ പ്ലെയ്ന്‍ ഐഎസില്‍ നിന്ന് മോചനം നേടിയെങ്കിലും തകര്‍ക്കപ്പെട്ട ഭവനങ്ങള്‍ അവര്‍ക്ക് മുമ്പിലെ വലിയ വെല്ലുവിളികളിലൊന്നായിരുന്നു. കുറെയധികം വീടുകള്‍ അവര്‍ പുനര്‍നിര്‍മ്മിച്ചുതുടങ്ങുകയും ചെയ്തിരുന്നു.

ലോകമെങ്ങും അറുപത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ക്രിസ്ത്യന്‍ മിനിസ്ട്രിയാണ് ഓപ്പന്‍ ഡോര്‍സ്.

 

You must be logged in to post a comment Login