സിറിയക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക, ഓപ്പണ്‍ ഡോര്‍സിന്റെ സഹായാഭ്യര്‍ത്ഥന

സിറിയക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക, ഓപ്പണ്‍ ഡോര്‍സിന്റെ സഹായാഭ്യര്‍ത്ഥന

സിറിയ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനത്തെതുടര്‍ന്ന് സിറിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഓപ്പണ്‍ ഡോര്‍സ് അഭ്യര്‍ത്ഥന നടത്തി.യുകെയുടെയും ഫ്രാന്‍സിന്റെയും മേല്‍നോട്ടത്തില്‍ സിറിയായില്‍ രാസായുധപ്രയോഗം നടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ഇത്തരമൊരു പ്രാര്‍ത്ഥന ആവശ്യപ്പെടാന്‍ കാരണമായിരിക്കുന്നത്.

സിറിയ ഇപ്പോള്‍ വളരെ ദുഷ്‌ക്കരമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. വിശ്വാസികളും അവിശ്വാസികളും ഒരുപോലെ ദുരിതം അനുഭവിക്കുന്നു. അവസാനിക്കാത്ത ആഭ്യന്തരയുദ്ധങ്ങള്‍ ദാരിദ്ര്യത്തിലേക്കും അസ്ഥിരതയിലേക്കും ജനങ്ങളെ നയിക്കുന്നു. ഓപ്പണ്‍ ഡോര്‍സ് അഭിപ്രായപ്പെടുന്നു.

ഈ സാഹചര്യത്തിലാണ് ബോംബുകളില്‍ നിന്ന് സിറിയായിലെ ജനങ്ങളെ രക്ഷിക്കാന്‍ പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ടിരിക്കുന്നത്.

You must be logged in to post a comment Login