ഇവിടെ നെടുവീര്‍പ്പുകള്‍ പോലും പ്രാര്‍ത്ഥന, ഫാത്തിമായില്‍ നീന്തുനേര്‍ച്ച നടത്തിയ ഗായകന്‍ ആന്‍ഡ്രിയായുടെ പോസ്റ്റ് വൈറലാകുന്നു

ഇവിടെ നെടുവീര്‍പ്പുകള്‍ പോലും പ്രാര്‍ത്ഥന, ഫാത്തിമായില്‍ നീന്തുനേര്‍ച്ച നടത്തിയ ഗായകന്‍ ആന്‍ഡ്രിയായുടെ പോസ്റ്റ് വൈറലാകുന്നു

ഫാത്തിമാ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രശസ്ത ഓപ്പറ ഗായകന്‍ ആന്‍ഡ്രിയാ ബോസെല്ലി അടുത്തയിടെ ഫാത്തിമായിലെത്തിയിരുന്നു. അവിടെ പള്ളിയില്‍ നീന്തു നേര്‍ച്ച നടത്താനും ഈ ഗായകന്‍ മറന്നില്ല. തുടര്‍ന്ന് തന്റെ ഫാത്തിമാ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.

ഇവിടെ ഓരോ ശ്വാസോച്ഛാസം പോലും പ്രാര്‍ത്ഥനയാകുന്നു എന്നായിരുന്നു അതിലെ ഒരു വരി.

അവള്‍ നമ്മുടെ സ്വര്‍ഗ്ഗീയ അമ്മയാണ്, മധ്യസ്ഥയാണ്..ആശ്വാസകയാണ്.. ദൈവത്തിലെത്താനുള്ള ഒരേയൊരു വഴിയും അമ്മ തന്നെ.. ഇങ്ങനെ പോകുന്നു ഫേസ്ബുക്കിലെ മറ്റ് വരികള്‍.

അനേകരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ഇതിനോട് പ്രതികരിക്കുകയും ചെയ്തിട്ടുള്ളത്.

You must be logged in to post a comment Login