ഓപ്പൂസ് ദേയി അംഗമായ അല്മായ വനിതയുടെ മാധ്യസ്ഥതയില്‍ സ്‌കിന്‍ കാന്‍സര്‍ സൗഖ്യപ്പെട്ടു

ഓപ്പൂസ് ദേയി അംഗമായ അല്മായ വനിതയുടെ മാധ്യസ്ഥതയില്‍ സ്‌കിന്‍ കാന്‍സര്‍ സൗഖ്യപ്പെട്ടു

വത്തിക്കാന്‍: ഓപ്പൂസ് ദേയി അംഗമായ മരിയ ഗ്വാഡലൂപ്പ ഓര്‍ട്ടിസ് ദെ ഫെര്‍ണാണ്ടസിന്റെ മാധ്യസ്ഥതയില്‍ സ്‌കിന്‍ കാന്‍സര്‍ സൗഖ്യപ്പെട്ടു.വത്തിക്കാന്‍ ഈ രോഗസൗഖ്യം സ്ഥിരീകരിച്ചു. ജൂണ്‍ 9 നാണ് ഇത് സംബന്ധിച്ച് വത്തിക്കാന്‍ പ്രഖ്യാപനം നടത്തിയത്.

മാലിഗ്നന്റ് സ്‌കിന്‍ ട്യൂമര്‍ ബാധിതനായ 76 കാരനാണ് മരിയയുടെ മാധ്യസ്ഥം വഴി രോഗസൗഖ്യം ഉണ്ടായത്. വലതു കണ്ണിന്റെ ഭാഗത്തായിരുന്നു ഇദ്ദേഹത്തിന് കാന്‍സര്‍. ഇത് നീക്കം ചെയ്യുന്നതിനുള്ള ഓപ്പറേഷന്‍ നിശ്ചയിച്ചതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അന്റോണിയോ മരിയയോട് മാധ്യസ്ഥം തേടിയത്. അത്ഭുതമെന്ന് പറയട്ടെ അടുത്ത ദിവസം കാന്‍സര്‍ അപ്രത്യക്ഷമായി. ഓപ്പറേഷന്‍ നടത്തിയതുമില്ല. വിദഗ്ദ മെഡിക്കല്‍ പരിശോധനയില്‍ കാന്‍സര്‍ ഭേദപ്പെട്ടതായി തെളിഞ്ഞു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൃദ്രോഗം മൂലമാണ് അന്റോണിയോ മരണമടഞ്ഞത്.

1916 ല്‍ സ്‌പെയ്‌നിലെ മാഡ്രിഡിലാണ് മരിയയുടെ ജനനം. 1975 ല്‍ മരണമടഞ്ഞു.

You must be logged in to post a comment Login