ദേവാലയത്തില്‍ ഗണേശോത്സവത്തിന് വരവേല്പ്, മെത്രാന്‍ ക്ഷമാപണം നടത്തി

ദേവാലയത്തില്‍ ഗണേശോത്സവത്തിന് വരവേല്പ്, മെത്രാന്‍ ക്ഷമാപണം നടത്തി

സ്‌പെയ്ന്‍: ഗണേശോത്സവത്തില്‍ ഗണപതിയുമായി ഹൈന്ദവവിശ്വാസികള്‍ നടത്തിയ ഘോഷയാത്രയ്ക്ക് കത്തോലിക്കാ ദേവാലയത്തില്‍ സ്വീകരണവും വികാരിയച്ചന്റെ അഭിവാദ്യങ്ങളും. സംഭവം വിവാദമായപ്പോള്‍ ബിഷപ് റാഫേല്‍ സോര്‍സോണ വിശ്വാസികളോട് മാപ്പ് ചോദിച്ചു. സ്‌പെയ്‌നിലെ ഔര്‍ ലേഡി ഓഫ് ആഫ്രിക്ക ദേവാലയത്തിലാണ് ഈ അനിഷ്ടസംഭവം നടന്നത്.

ഹൈന്ദവവിശ്വാസികള്‍ ഗണപതി വിഗ്രഹവുമായി ദേവാലയത്തില്‍ പ്രവേശിക്കുകയും രൂപതുടെ വികാര്‍ ജനറാള്‍ ഫാദര്‍ ജൂവാന്‍ ജോസ് കാസ്‌ട്രോ വിഗ്രഹത്തിന് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു .സംഭവം വളരെ ഖേദകരമായിപോയെന്ന് ബിഷപ് പ്രതികരിച്ചു. ഹൈന്ദവവിശ്വാസികളോട് സൗഹൃദം പ്രകടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും അതിന് സ്വീകരിച്ച വഴി അനുചിതമായിപ്പോയെന്നും ക്രൈസ്തവസമൂഹത്തിനിടയില്‍ ഇത് അപവാദത്തിന് ഇടവരുത്തിയെന്നും മെത്രാന്‍ പറഞ്ഞു.

You must be logged in to post a comment Login